News

ബ്രിട്ടീഷ് എയർ വേസിനെതിരെ പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ. ഒടുവിൽ സച്ചിനു മുന്നിൽ എയർവേസ് മുട്ടുമടക്കി.

Sponsored Links

TENNIS-GBR-WIMBLEDON

വളരെ അപൂർവമായി മാത്രം പരസ്യമായി പ്രതികരിക്കുന്ന ആളാണ്‌ സച്ചിൻ. ട്വിറ്റർ പേജിലാണ്‌ സച്ചിൻ തന്റെ രോഷം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് എയർലൈൻസ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും യാത്രക്കാരോടുള്ള സമീപനത്തിലും കടുത്തനിരാശയാണുള്ളതെന്ന് താരം ട്വിറ്ററിൽ കുറിച്ചു.

ഓൾ സ്റ്റാഴ്സ് ക്രിക്കറ്റ് ലീഗിനായുള്ള യാത്രയ്ക്കിടെയാണ്‌ ബ്രിട്ടീഷ് ജീവനക്കാരുടെ പെരുമാറ്റം സച്ചിനെ പ്രകോപിതനാക്കിയത്. വെയ്റ്റിങ്ങ് ലിസ്റ്റിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ ജീവനക്കാർ സ്വീകരിച്ചില്ലെന്നും സച്ചിൻ കുറ്റപ്പെടുത്തി. തന്റെ ലഗേജുകൾ തെറ്റായ ലക്ഷ്യസ്ഥാനത്തേക്കാണ്‌ ബ്രിട്ടീഷ് എയർവേസ് അയച്ചതെന്നും സച്ചിൻ പറഞ്ഞു.

ഇതോടെ ബ്രിട്ടീഷ് എയർവേസിനെതിരെ സച്ചിൻ ആരാധകരുടെ രോഷം അണപൊട്ടി. സച്ചിന്റെ ട്വിറ്റർ പോസ്റ്റ് സോഷ്യൽ മീഡിയയും ഏറ്റെടുത്തു. ഇതേത്തുടർന്ന് ബ്രിട്ടീഷ് എയർവേസ് സച്ചിനോട് മാപ്പ് പറഞ്ഞു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top