News

അനിയൻ രാമകൃഷ്ണനെ മണി അകറ്റി നിർത്തിയിരുന്നത് എന്ത് കൊണ്ട് – തരികട സാബു പറയുന്നു

Sponsored Links

RLV_ramakrishanan_sabu_metromatinee

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ നടനും അവതാരകനുമായ സാബു രംഗത്ത്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും മരണത്തിന് പിന്നിൽ സാബു ആണെന്നുമുള്ള രീതിയിൽ കലാഭവൻ മണി മരിച്ച് ദിവസങ്ങൾക്കകം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് സാബുവിനെ പോലീസ് കസ്റ്റടിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മണിയുടെ മരണത്തിനു പിന്നിൽ സാബു ആണെന്നും സാബുവിനെ പോലീസ് മുറയിൽ ചോദ്യം ചെയ്യണം എന്ന ആവശ്യം രാമകൃഷ്ണൻ ഉന്നയിച്ചത്.

രാമകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സാബു രംഗത്ത് എത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനോട്‌ സംസാരിക്കുകയായിരുന്നു രാമകൃഷ്ണൻ. രാമകൃഷ്ണൻ തനിക്കെതിരെ ഇതിനുമുമ്പും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് അന്ന് ഒരു ചേട്ടന്റെ വേർപാടിൽ ഉണ്ടായ വിഷമംകൊണ്ട് പറയുന്നതാണെന്നായിരുന്നു കരുതിയത്. അത്കൊണ്ട് ആരോടും ഒരു പരാതിയും പറഞ്ഞില്ല എന്നാൽ വീണ്ടും എന്റെ പേര് ഇതിൽ വലിച്ചിഴക്കുന്നത് മറ്റെന്തൊക്കെയോ മറക്കാനാണ്.മണിച്ചേട്ടന്റെ പേര് രാമകൃഷ്ണൻ ദുരുപയോഗം ചെയ്യുകയാണ് ചേട്ടനെ നോക്കാൻ പറ്റാത്തതിലുള്ള കുറ്റബോധം മറ്റാരുടെയോ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് രാമകൃഷ്ണന്റേത്. മണിയെ കൂട്ടുകാർ കുടിപ്പിച്ചുകൊന്നു എന്ന് പറയുന്ന രാമകൃഷ്ണൻ എന്തുകൊണ്ട് ഇത് നേരത്തെ അന്വേഷിച്ചില്ല എന്നും
രാമകൃഷ്ണനെ മണി അകറ്റി നിർത്തിയിരുന്നുവെന്നും സാബു പറയുന്നു

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top