News

സ്കൂൾ തുറക്കുന്നതിന് മുമ്പ് 8 പുതുമകളുമായി സ്കൂൾ ബസ് എത്തുന്നു

Sponsored Links

School_Bus_news_metromatinee (1)

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അപർണ്ണ ഗോപിനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ഒരുക്കിയ സ്കൂൾ ബസ് മെയ്‌ 27 ന് തീയറ്ററുകളിൽ എത്തുകയാണ്. ബോബി സഞ്ജയ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. മലയാളികൾക്ക് ഒട്ടേറെ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ വീണ്ടും എത്തുമ്പോൾ ചിത്രത്തിന് പുതുമകൾ ഏറെയാണ്‌.

1.രക്ഷകർത്താക്കളോട് നിരവധി ചോദ്യങ്ങളുമായി റോഷൻ ആൻഡ്രൂസ്

നിങ്ങളുടെ ബാല്യകാലം കടന്നു പോയതു പോലെയാണോ ഇന്ന്‌ നിങ്ങളുടെ കുട്ടികളുടെ ബാല്യവും? മഴയത്തും വെയിലത്തും ഓടിത്തിമിർത്ത്‌ മരത്തിലും കയറി ഓടിച്ചാടിച്ചാടി കളിച്ചിരുന്ന ഒരു ബാല്യകാലം നിങ്ങൾക്കുണ്ടായിരുന്നില്ലേ? ഇന്ന്‌ നിങ്ങളുടെ കുട്ടികൾക്ക്‌ നിങ്ങളത്‌ തിരിച്ച്‌ നൽകുന്നുണ്ടോ? സ്വർണ്ണക്കൂട്ടിലിട്ട്‌ മക്കളെ വളർത്തുന്നവർ ഒരിക്കലെങ്കിലും അവരുടെ മനസ്സു കാണാൻ ശ്രമിച്ചിട്ടുണ്ടോ?തന്റെ എട്ടാമത്തെ ചിത്രമായ സ്കൂൾ ബസിലൂടെ സംവിധായകൻ റോഷൻ ആൻഡ്രൂസ്‌ ഇന്നത്തെ മാതാപിതാക്കളോട്‌ ചർച്ച ചെയ്യുന്നത്‌ ഇക്കാലത്തെ കുഞ്ഞുങ്ങൾക്ക്‌ നാം ഒരിക്കലും നൽകാത്ത അവകാശങ്ങളെപ്പറ്റിയാണ്‌.

2.ത്രീ ഇഡിയറ്റ്സ്.PK യുടെയും ഛായാഗ്രാഹകൻ മലയാളത്തിലേക്ക്

ബോളിവുഡിൽ ത്രീ ഇഡിയറ്റ്സ്.PK ,എജെന്റ് വിനോദ് തുടങ്ങിയ ചിത്രങ്ങളിലൂടെ കാഴ്ച്ചയുടെ ദൃശ്യ വിരുന്നൊരുക്കിയ ഛായാഗ്രാഹകൻ സി.കെ മുരളീധരനാണ് സ്കൂൾ ബസിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. സ്കൂൾ ബസിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് സി.കെ മുരളീധരൻ.

3.കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യ പോലീസ് വേഷം

2016 ഇൽ തന്നെ പുറത്തിറങ്ങിയ രാജേഷ്‌ പിള്ളയുടെ വേട്ട എന്ന ചിത്രത്തിലൂടെ തന്റെ അഭിനയശൈലിയുടെ മറ്റൊരു തലം കാണിച്ചു തന്ന നടനാണ്‌ കുഞ്ചാക്കോ ബോബൻ.വേട്ടക്ക് ശേഷം കുഞ്ചാക്കോ ബോബൻ വിസ്മയിപ്പിക്കാൻ പോകുന്ന കഥാപാത്രമായിരിക്കും വേട്ട. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ പോലീസ് വേഷമായിരിക്കും സ്കൂൾ ബസിലെ

4.അപർണ്ണ ഗോപിനാഥ് ആദ്യമായി അമ്മ വേഷത്തിൽ

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രം സ്കൂൾ ബസിലൂടെ യുവതാരം അപർണ്ണ ഗോപിനാഥ് രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിക്കുന്നു. ABCD എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അപർണ്ണ ഗോപിനാഥ് മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഇതിടോടകം തന്നെ ധാരാളം ശക്തമായ കഥാപാത്രങ്ങൾ ചെയ്ത അപർണ്ണ ഗോപിനാഥിന്റെ ആദ്യത്തെ അമ്മ വേഷമായിരിക്കും ചിത്രത്തിലേത്.

5.ആദ്യമായി സംവിധായകന്റെയും ഛായാഗ്രാഹകന്റെയും മക്കൾ ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നു

ബോളിവുഡ്‌ ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകൻ ആകാശും റോഷൻ ആൻഡ്രൂസിന്റെ മകൾ ആഞ്ജലീനയുമാണ്‌ ചിത്രത്തിലെ മുഖ്യ ബാല താരങ്ങൾ.

6.പേരിലെ പുതുമ

സ്കൂളിൽ പഠിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ‘സ്കൂൾ ബസ്’ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്‌. അവരിൽ പലരും രാവിലെ മക്കളെ കയറ്റി വിടാനും വൈകുന്നേരം അവരെ ഇറക്കി വീട്ടിലെത്തിക്കാനും സ്കൂൾ ബസ് കാത്തിരിക്കുന്നു. പഠിക്കുന്ന മക്കളുടെ കഥ പറയുന്ന ഈ സിനിമയ്ക്ക് അതല്ലേ ഏറ്റവും പറ്റിയ പേരെന്ന് ചോദിക്കുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസ്.

7.ചിത്രത്തിന്റെ ശബ്ദ മിശ്രണം

ബാഹുബലി എന്ന ബ്രന്മാണ്ഡ ചിത്രത്തിന്റെ സൗണ്ട് വിഭാഗം കൈകാര്യം ചെയ്ത മലയാളികൂടിയായ പി. എം സതീഷാണ് സ്കൂൾ ബസിന്റെ ശബ്ദ മിശ്രണം നിർവഹിക്കുന്നത്. പി. എം സതീഷിന്റെ ആദ്യത്തെ മലയാള ചിത്രമാണ് സ്കൂൾ ബസ്

8.ചാരിറ്റി

സാമൂഹ്യ പ്രതിബന്ധത പുലർത്തുന്ന ചിത്രം തീയറ്ററുകളിൽ എത്തുമ്പോൾ ചാരിറ്റിക്കും പ്രാധാന്യം നൽകുന്നുണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മനോരമയുമായി ചേർന്ന് 3000 ഓളം നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്യുന്നുണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top