Sports

ഐഎസ്എലിൽ തരംഗം സൃഷ്ടിച്ചു ഗ്ലാമറസ് വേഷത്തിൽ രഞ്ജിനി ഹരിദാസ്

Sponsored Links

REN

ഐഎസ്എലിൽ തരംഗം സൃഷ്ടിച്ചു ഗ്ലാമറസ് വേഷത്തിൽ രഞ്ജിനി ഹരിദാസ്

കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്ന ടീം കളത്തിലിറങ്ങുന്നത്. ഓരോ കളിയും നേരിൽ കാണാന്നും ടിവിയിൽ വാച്ച് ചെയ്യുന്നതും നിരവധി പേരാണ്. സ്റ്റാർ ഗ്രൂപ്പിനാണ് ഐഎസ്എല്ലിന്റെ സംപ്രേഷണ അവകാശമുള്ളതും. വ്യൂവർഷിപ്പ് കൂടുതൽ ലഭിക്കാൻ വേണ്ടി മലയാളത്തിൽ ഏഷ്യാനെറ്റ് മൂവീസിൽ മലയാളം കമന്ററിയുടെ അകമ്പടിയോടെ കളി സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത്തവണ കുറച്ചു കൂടി പ്രൊഫഷണലാക്കിയാണ് സ്റ്റാർ ഗ്രൂപ്പ് തന്ത്രം മെനയുന്നത്.
91208_1512457830
പ്രീമാച്ച് റിപ്പോർട്ടും പോസ്റ്റ് മാച്ച് റിപ്പോർട്ടും പറയുന്നതിനായി മലയാളത്തിലെ പ്രമുഖ ചാനൽ അവതാരിക രഞ്ജിനി ഹരിദാസിനെയും മുൻ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയനെയും ചുമതലപ്പെടുത്തിയിരിക്കയാണ് ഏഷ്യാനെറ്റ് മൂവീസ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിലാണ് ഇരുവരും അവതാരകരുടെ റോളിലെത്തുന്നത്. രണ്ട് പേരെയും ചാനൽ വ്യത്യസ്ത ലുക്കുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാനലിന് വേണ്ടി ഐഎം വിജയൻ തന്റെ ഹെയർസ്റ്റൈൽ തന്നെ മാറ്റി പുതുരൂപത്തിലെത്തി.
24131286_2178838692141855_1229404222565381760_n
അതേസമയം ക്രിക്കറ്റ് മത്സരങ്ങളിൽ അവതാരക റോളിൽ ഗ്ലാമറസായി എത്തുന്ന മന്ദിര ബേദിയെ അനുകരിച്ചാണ് രഞ്ജിനി ഹരിദാസിന്റെ വേഷപ്പകർച്ച. ഗ്ലാമറസ് വേഷത്തിൽ ക്യാമറക്ക് മുമ്പിലെത്തി ഫൂട്ട്ബോളിനെ കുറിച്ച് പഠിച്ചു കൊണ്ടുതന്നെയാണ് രഞ്ജിനി ഷോ മുന്നോട്ടു കൊണ്ടു പോയത്. രഞ്ജിനിയുടെ വേഷപ്പകർച്ച ഫുട്‌ബോൾ ആരാധകരും ശ്രദ്ധിച്ചു.
59179364
സ്റ്റാർ സ്‌പോർട്‌സിൽ ക്രിക്കറ്റ് മത്സരങ്ങളിൽ പ്രീമാച്ച് ഷോകളുടെ അവതാരകരായി എത്തുന്നത് വനിതകളാണ്. മന്ദിര ബേദിയും മായന്തി ലംഗറുമാണ്. ഐപിഎല്ലിൽ അവതാരകയുടെ വേഷത്തിലാണ് മന്ദിര പലപ്പോഴും പ്രത്യക്ഷപ്പെടാറ്. ഈ രണ്ട് അവതാരകരും ഗ്ലാമറസ്സായി തന്നെയാണ് ഷോയിൽ പ്രത്യക്ഷപ്പെടാറ്. ഇവരുടെ വഴിയെ തന്നെയാണ് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ ആയ അവതാരക രഞ്ജിനിയുടെ യാത്രയും. ഇടക്കാലം കൊണ്ട് ചാനൽ ഷോകളിൽ നിന്നും ഔട്ടായ രഞ്ജിനിക്ക് ഇത് ഗംഭീര തിരിച്ചു വരവ് കൂടിയാണ്.
23559575_2157097967649261_3230975828235809834_n

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top