News

രഞ്ജി പണിക്കർ , ഷാജി കൈലാസ് കൂട്ടുകെട്ടിൽ ആക്ഷൻ ചിത്രം ഒരുങ്ങുന്നു , ചിത്രത്തിൽ നായകൻ മോഹൻലാൽ

Sponsored Links

mohanlal, shaji kailas, renji panicker images

രഞ്ജി പണിക്കർ , ഷാജി കൈലാസ് കൂട്ടുകെട്ടിൽ ആക്ഷൻ ചിത്രം ഒരുങ്ങുന്നു , ചിത്രത്തിൽ നായകൻ മോഹൻലാൽ

മമ്മൂട്ടിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിങ് ആന്‍ഡ് ദി കമ്മീഷണറിനു ശേഷം
ഷാജി കൈലാസും രണ്‍ജി പണിക്കരും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനുള്ള കാത്തിരിപ്പാണ് ഇനി. മൂന്നു പേരും ഒരുപോലെ ആകാംക്ഷയോടെയാണ് പുതിയ പ്രൊജക്ടിനെ നോക്കിക്കാണുന്നത്
13445584_1610299815927605_2057043024164422558_n
തിരക്കഥയുടെ അവസാന മിനുക്കുപണിയിലാണ് രണ്‍ജി പണിക്കര്‍. ആക്ഷനു പ്രാധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും കര്‍ണാടകയിലായിരിക്കും. ഫെബ്രുവരിയില്‍ ചിത്രം ആരംഭിക്കുമെന്നാണ് സംവിധായകന്‍ ഷാജി കൈലാസ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞത്.
10628301_1554724181423260_8395680537560679834_n
ഒരു കൂട്ടം പുതിയ ആളുകള്‍ ഒരു സ്ഥലത്തേക്ക് വരുന്നതും അവിടെ ജീവിച്ചു തുടങ്ങുകയും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് സിനിമയുടെ യാത്ര. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
23231488_1596439327113690_6129678222099159281_n
അവസാനമായി ഇരുവരും ഒന്നിച്ചു സിനിമ ചെയ്തത് 2012ലായിരുന്നു .2009ല്‍ മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് റെഡ് ചില്ലീസ് എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ താണ്ഡവം, നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. രഞ്ജി പണിക്കർ , ഷാജി കൈലാസ് , മോഹൻലാൽ ഈ കൂട്ടുകെട്ടിൽ ഒരു ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Renji panickar , Shaji Kailas new movie , hero Mohanlal

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top