Interview

പത്തു വർഷത്തിനിപ്പുറം അവളൊരു മികച്ച നടിയായി തീർന്നിരിക്കുന്നു – രൺബീർ കപൂർ

Sponsored Links

sader

പത്തു വർഷത്തിനിപ്പുറം അവളൊരു മികച്ച നടിയായി തീർന്നിരിക്കുന്നു – രൺബീർ കപൂർ

ranbir-kapoor-on-sanju-new-poster-of_09b5842e-4c3a-11e8-a9dc-143d85bacf22

സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജുവിലൂടെ രൺബീർ കപൂർ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഒപ്പം അലിയ ഭട്ടുമായുള്ള പ്രണയവും താരത്തെ വാർത്തകളിൽ നിറക്കുന്നു. എന്നാൽ അഭിനന്ദനങ്ങൾക്കും വാർത്തകൾക്കുമിടയിൽ തന്റെ ഉറ്റ സുഹൃത്തിനെ രൺബീർ മറന്നില്ല. സോനം കപൂറിനെയാണ് രൺബീർ അഭിനന്ദിച്ചത് .

ranbir_sonam

10 വർഷം മുമ്പ് ഒരുമിച്ചഭിയച്ചതിൽ നിന്ന് ഇന്നവൾ ഒരുപാടു മാറിയെന്നും വർഷങ്ങൾക്കിപ്പുറം അവൾ മികച്ച നടിയായി തീർന്നുവെന്നുമായിരുന്നു രൺബീറിന്റെ അഭിനന്ദനം. 2007 ൽ സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ പ്രണയ ചിത്രമായ സാവരിയയിലൂടെയായിരുന്നു ബി ടൗണിലേക്കുള്ള രൺബീറിന്റെ അരങ്ങേറ്റം. എന്നാൽ ഒരുമിച്ച് നായികാനായകന്മാരായി അഭിനയിക്കുന്നതിന് മുമ്പ് സഞ്ജയ് ലീലാ ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിന്റെ സഹസംവിധായകരായിരുന്നു ഇരുവരും.

saawariya_sonam-kapoor_ranbir-kapoor_14013

സാവരിയയുടെ വിജയത്തോടെയാണ് രൺബീറിനും സോനത്തിനും സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ചോക്ലേറ്റ് നായകനായും അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ഒരുപോലെ നന്നാക്കിയ രൺബീറിന് പിന്നെ അവസരങ്ങളുടെ പ്രവാഹമായിരുന്നു. വർഷങ്ങളേറെ പിന്നിട്ടിട്ടും ഈ താരജോഡികൾക്ക് ഒരുമിച്ചഭിനയിക്കാൻ പിന്നെ അവസരം ലഭിച്ചിരുന്നില്ല.

Capture

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിലാണ് രൺബീറും സോനവും ഇനി ഒന്നിക്കുന്നത്. വർഷങ്ങളുടെ ഇടവേള അവളുടെ ജീവിതത്തിൽ പ്രത്യേകിച്ചു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും അവളിലെ മികച്ച അഭിനേത്രിയെ പുറത്തുകൊണ്ടു വരാൻ വർഷങ്ങൾ നീണ്ട അനുഭവങ്ങൾക്ക് കഴിഞ്ഞുണ്ടെന്നു പറഞ്ഞുകൊണ്ടാണ് രൺബീർ കൂട്ടുകാരിയെ അഭിനന്ദിക്കുന്നത്.

00-promo-sonam-kapoor-henna

ranbir kapoor about sonam kapoor

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top