Interview

” 15 വയസ്സിൽ തുടങ്ങിയ ദുശീലമാണ് .എത്ര ചികിൽസിച്ചിട്ടും മറികടക്കാനാകുന്നില്ല ” – രൺബീർ കപൂർ

Sponsored Links

ranbirr

” 15 വയസ്സിൽ തുടങ്ങിയ ദുശീലമാണ് .എത്ര ചികിൽസിച്ചിട്ടും മറികടക്കാനാകുന്നില്ല ” – രൺബീർ കപൂർ

Ranbir-Kapoor-learns-Kalaripayattu-for-the-Karan-Johar-film-Brahmastra-005

സിനിമ താരങ്ങളിൽ പലരും പല ദുശീലങ്ങൾക്കും അടിമകളായിരിക്കും. പലരും അത് തുറന്നു പറയാൻ മടിക്കുന്നവരുമാണ്. എന്നാൽ ബോളിവുഡ് താരം രൺബീർ കപൂർ അത്തരമൊരു ദുശീലത്തെ കുറിച്ച് തുറന്നു പറയുകയാണ്. മയക്കുമരുന്നിന് അടിമയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത സഞ്ജയുടെ ജീവിതം അവതരിപ്പിച്ച റണ്‍ബീറിനുമുണ്ട് ഒരു പ്രശ്‌നം. നിക്കോട്ടിന് അടിമയാണ് താനെന്നാണ് റണ്‍ബീര്‍ പറഞ്ഞത്.

ranbir-kapoor-smoking-2-784x441

’15 വയസ്സു മുതല്‍ തുടങ്ങിയതാണ് ഈ പുകവലി. ഞാന്‍ നിക്കോട്ടിന് അടിമയാണ്. പക്ഷേ ഇതിനെ മറികടക്കാനുള്ള മനോധൈര്യം എനിക്കില്ല. വളരെ കഷ്ടപ്പെട്ട് നാലു മാസം പിടിച്ചു നിന്നു പക്ഷേ നിര്‍ത്താന്‍ എനിക്കായില്ല വീണ്ടും തുടങ്ങി. ദിവസം രണ്ടു മൂന്നെണ്ണമൊക്കെയേയുള്ളൂ പക്ഷേ അതില്ലാതെ പറ്റില്ല, അത്രയേറെ 15 വയസ്സു മുതല്‍ ഞാനതിന് അടിമപ്പെട്ടു പോയി.

Ranbir Kapoor Remuneration

ഒരു ഘട്ടത്തില്‍ നിര്‍ത്താമെന്ന് കരുതി ഞാന്‍ ഓസ്ട്രിയയില്‍ പോയി ഒരു ഡോക്ടറെ കണ്ടു. പുകവലി നിര്‍ത്താന്‍ ചെവിയില്‍ ചെയ്യുന്ന കുത്തിവെയ്‌പ്പെടുത്തു. പക്ഷേ കുറച്ചു നാളത്തേയ്ക്ക് മാത്രം പിടിച്ചു നിന്നു വീണ്ടും തുടങ്ങി. ദുശീലമാണെന്നറിഞ്ഞിട്ടും അതു നിര്‍ത്താനുള്ള ശക്തിയില്ലാത്തയാളായിപ്പോയി ഞാന്‍’ റണ്‍വീര്‍ തുറന്നു പറഞ്ഞു.

23-1442990616-d

ranbir kapoor about his smoking habbit

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top