Interview

പലയിടത്തും അപമാനിതനായും ഇറങ്ങിയോടിയുമൊക്കെയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത് – രമേശ് പിഷാരടി

Sponsored Links

ramesh

പലയിടത്തും അപമാനിതനായും ഇറങ്ങിയോടിയുമൊക്കെയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത് – രമേശ് പിഷാരടി

maxresdefault (2)

സ്വന്തം കഴിവും പ്രയത്നവും കൊണ്ട് ഉയർന്നു വന്നയാളാണ് രമേശ് പിഷാരടി . ഒരുപാട് കഷ്ടപെട്ടും സഹിച്ചും താൻ കടന്നു വന്ന വഴികൾ ഓർക്കുകയാണ് സംവിധായകനായ രമേശ് . ഇന്നു കാണുന്ന നിലയില്‍ താനെത്തിയത് വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണെന്ന് രമേഷ് പിഷാരടി. ധാരാളം മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും അപമാനിതനാവേണ്ടി വന്നിട്ടുണ്ടെന്നും ഒരു വാരികയുമായുള്ള അഭിമുഖത്തില്‍ രമേഷ് പറഞ്ഞു.

maxresdefault (4)

പലതും സഹിച്ചു, പെട്ടെന്ന് സങ്കടം വരുന്ന കൂട്ടത്തിലാണ് ഞാന്‍. പരിപാടി അവതരിപ്പിക്കാന്‍ പോയിട്ട് അപമാനിതനായി പോരേണ്ടി വന്നിട്ടുണ്ട്. ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്. സിനിമയിലെ ദു:ഖകരമായ സീന്‍ കണ്ടാല്‍ വിഷമം വരും. അത് മറ്റൊരാളോട് പറയുമ്പോഴും അതേ വിഷമം ഉണ്ടാകും.

പത്ത് വര്‍ഷത്തിന് മുന്‍പ് ആലപ്പുഴയില്‍ പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ഒരു ഹൗസ്ബോട്ടിലായിരുന്നു പരിപാടി. ഡോക്ടര്‍മാരും കുടുംബവും ചേര്‍ന്ന ഗെറ്റുഗദര്‍ പരിപാടിയായിരുന്നു. ഇടയ്ക്കായിരുന്നു എന്റെ പരിപാടി. പക്ഷേ ബോട്ട് രാവിലെ ഒന്‍പത് മണിക്ക് എടുക്കുന്നതുകൊണ്ട് അപ്പോള്‍ തന്നെ കയറേണ്ടി വന്നു. ഞാന്‍ ബോട്ട് ഓടിക്കുന്ന ആളിന്റെ കൂടെ പോയിരുന്നു. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചിട്ടും എന്നെ പരിപാടി അവതരിപ്പിക്കാന്‍ വിളിക്കുന്നില്ല.

image (1)

ഞാന്‍ വേറൊരാളോട് പറഞ്ഞു ഒരു പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത് എന്ന്. എന്നെ വിളിച്ചയാള്‍ അടിച്ച് ഫിറ്റായി ഒരു ചെയറില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. ദേഹത്തൊക്കെ മീന്‍കറി വീണ് നല്ല ഉറക്കം. ഞാന്‍ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്റെ കൈപിടിച്ച് എല്ലാവരുടെയും മുന്നില്‍ നിര്‍ത്തി. ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുകയാണ്. എല്ലാവരും ഇരിക്കൂ എന്ന് പറഞ്ഞു.

maxresdefault (3)

മൈക്കിന് പകരം വാട്ടര്‍ബോട്ടിലാണ് തന്നത്. പിന്നീട് ബോട്ടില്‍ പാട്ടുവയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചെറിയ മൈക്ക് തന്നു. വലിയ സൗണ്ട് ഒന്നും അതിനുണ്ടായിരുന്നില്ല. ഞാന്‍ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോള്‍ തന്നെ ഒരു സ്ത്രീ പറഞ്ഞു ഓ. വളരെ ബോറാണ്, നമുക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. ഈ പരിപാടിക്ക് വേണ്ടി നമ്മുടെ സമയം വെറുതെ കളയണ്ട എന്ന്. എനിക്ക് സങ്കടമായി. ഞാന്‍ ബോട്ട് ഓടിക്കുന്നയാളുടെ അടുത്ത് പോയിരുന്നു.

20tvm_pishu

ബോട്ടായത് കൊണ്ട് ഓടിരക്ഷപ്പെടാനും വയ്യ. കരച്ചില്‍ വന്നു. ബോട്ടുകാരനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. അയാളുടെ പക്കല്‍ ചോറുണ്ടായിരുന്നു. കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കാശും ചോദിക്കാന്‍ പറ്റിയില്ല. പരിപാടി മുഴുവനാക്കിയില്ലല്ലോ. അവസാനം ആലപ്പുഴ കൈനകരി ഭാഗത്തുള്ള ഷാപ്പില്‍ ഇവര്‍ക്ക് വേണ്ടി ബോട്ട് നിര്‍ത്തിയപ്പോള്‍ ഞാന്‍ തോട്ടിലൂടെ ഓടിരക്ഷപ്പെട്ടു. രമേഷ് പറഞ്ഞു.

pisharody-mohanlal.jpg.image.784.410

ramesh pisharadi about his life journey

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top