Interview

Rajesh Murugesham Music Director talk to metromatinee.com

Sponsored Links

rajesh

ഒരു കാസറ്റ് പുറത്തിറക്കാൻ ഒരുപാട് കമ്പനികളെ സമീപിക്കുകയും തഴയപ്പെടുകയും ചെയ്യുന്ന സുഹൃത്തുക്കൾ ഒടുവിൽ ഒരു ഹിറ്റ് ബാൻ‌ഡായി മാറുന്ന കഥയാണ് ബോയ്സ് എന്ന തമിഴ് ചിത്രം പറഞ്ഞത്. ഇതേ കഥ അതിനു മുമ്പും ശേഷവും മറ്റു പല സിനിമകളിലും വന്നിട്ടുണ്ട്. പക്ഷേ, അത് ജീവിതത്തിൽ സംഭവിക്കുകയെന്നത് അപൂർവമാണ്. ഇന്ന് കേരളം കൊണ്ടാടുന്ന പ്രേമം എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പറയാനുണ്ടാവും തങ്ങളുടെ ആ ജീവിതം. കൂട്ടത്തിൽ, ഈ കഥയുമായി ഏറെ താഥാത്മ്യപ്പെടുത്താവുന്നത് നേരത്തിന്റെയും പ്രേമത്തിന്റെയും മ്യൂസിക് ഡയറക്ടർ രാജേഷ് മുരുകേശന്റെ ജീവിതവുമായാണ്. പറയാനും ചൂണ്ടിക്കാട്ടാനും ഒരു ഗോഡ്ഫാദർ പോലും സിനിമയിലും സംഗീതത്തിലും ഇല്ലാതിരുന്നിട്ടും വിജയത്തിലേക്ക് കുതിച്ചുയർന്ന രാജേഷിന്റെ ജീവിതം സിനിമാക്കഥകളെയും വെല്ലുന്നതാണ്. സ്വയം പഠിച്ച സംഗീതമെല്ലാം ചേർത്ത് കൂട്ടുകാരായ വിനീത്, സയനോര എന്നിങ്ങനെ ചിലരെ കൊണ്ട് പാടിച്ച് ആൽബം ചിത്രീകരിച്ച് അത് പുറത്തിറക്കാനായി നിരവധി കമ്പനികളുടെ പടി വാതിൽക്കൽ ചെന്നു നിന്നിട്ടുണ്ട് രാജേഷ്. പക്ഷേ, സി.ഡി വാങ്ങിച്ചു വയ്ക്കുകയല്ലാതെ സഹായിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ, മെട്രോ മാറ്റിനിയുടെ സഹായത്തോടെയാണ് രാജേഷ് തന്റെ ആൽബം പുറത്തിറക്കിയത്. തന്റെ ആറുവർഷത്തെ സിനിമാജീവിതത്തിനിടയിൽ ഈ ഇരുപത്തിയേഴുകാരൻ ചെയ്തത് രണ്ടേ രണ്ടു സിനിമയാണ്, നേരവും പ്രേമവും. ഒരു സിനിമയ്ക്ക് വേണ്ടി അത്രയും കാത്തിരിക്കേണ്ടതുണ്ടോ എന്നതിന് വ്യക്തമായ ഉത്തരമുണ്ട് രാജേഷിന്. ‘അഞ്ചുമാസം കൊണ്ട് സിനിമ തീർക്കുന്നവരുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ച് സിനിമയുടെ പൂർണതയ്ക്കാണ് പ്രാധാന്യം. അത്തരത്തിൽ ചെയ്യാൻ സ്പേസ് ഉണ്ടെങ്കിൽ മാത്രമേ സിനിമ ഞാൻ ചെയ്യൂ. കൂട്ടുകാരുടെ ചിത്രം ചെയ്യാനുള്ള കാരണവും അതാണ്”. കടന്നു വന്ന ജീവിതത്തെ കുറിച്ചും സംഗീതത്തെ കുറിച്ചും പ്രേമത്തെക്കുറിച്ചും രാജേഷ് മെട്രോ മാറ്റിനിയോട് സംസാരിക്കുന്നു..
മെട്രോ മാറ്റിനി വീഡിയോ ലിങ്ക് …

അടുത്ത വാർത്ത

The Latest

Most Popular

To Top