Social Media

“തലൈവാ ,ഒരേയൊരു ഫോട്ടോ” … “ഷുവർ ഡാ കണ്ണാ” !!! – ഇത്ര സിംപിളാണോ രജനികാന്ത് ?

Sponsored Links

swerty

“തലൈവാ ,ഒരേയൊരു ഫോട്ടോ” … “ഷുവർ ഡാ കണ്ണാ” !!! – ഇത്ര സിംപിളാണോ രജനികാന്ത് ?

666066-rajinikanth

താരങ്ങൾക്കൊപ്പമുള്ള സെൽഫി പലതരം ചർച്ചകൾക്ക് വിധേയമായിരുന്നു. യേശുദാസ് സെൽഫി നിഷേധിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ ആരാധകനൊപ്പം രജനികാന്ത് എടുത്ത സെൽഫിയാണ് തരംഗം .

180101160825-rajinikanth-exlarge-169

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് രജനീകാന്ത്. അദ്ദേഹത്തെ ഒരുനോക്ക് കാണുവാനും ഫോട്ടോ എടുക്കാനുമായി ആയിരക്കണക്കിന് ആരാധകര്‍ ചുറ്റും കൂടാറുണ്ട്. തന്റെ ആരാധകരെയെല്ലാം ചേർത്തുനിർത്തി സ്നേഹിക്കാനും അദ്ദേഹത്തിന് മടിയില്ല.

gty

ഈ അടുത്തും അങ്ങനെയൊരു സംഭവം ഉണ്ടായി. രജനീകാന്ത് വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നത് കണക്കാക്കി ഒരു ആരാധകൻ അദ്ദേഹത്തെ പിന്തുടർന്നു. രജനിയുടെ വീട്ടിന് പുറത്തുനിന്ന ആരാധകൻ അദ്ദേഹത്തിന്റെ വണ്ടി പുറത്തിറങ്ങിയതും പുറകെ പിടിപ്പിച്ചു.

mj

കുറച്ചുദൂരം എത്തിയപ്പോൾ രജനി തന്നെ ആരാധകനെ വണ്ടിയിൽ നിന്ന് കാണുകയും ഇടയ്ക്കുവച്ച് നിർത്തി എന്താകാര്യമെന്ന് ചോദിക്കുകയും ചെയ്തു. ‘തലൈവാ ഒരേ ഒരു ഫോട്ടോ തലൈവാ’–ഇതായിരുന്നു ആരാധകന് പറയാനുണ്ടായിരുന്നത്. അതിന് രജനിയുടെ മറുപടി ഇങ്ങനെ–‘അതിനെന്താടാ കണ്ണാ’.ആരാധകൻ തന്നെയാണ് രജനിക്കൊപ്പമുള്ള ഫോട്ടോ സഹിതം ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

rajani

rajanikanths selfie with fan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top