Interview

എനിക്ക് 65 വയസായി, എന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി മരം ചുറ്റി പ്രേമം ഇനി പറ്റില്ല – രജനികാന്ത്

Sponsored Links

rajani

എനിക്ക് 65 വയസായി, എന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി മരം ചുറ്റി പ്രേമം ഇനി പറ്റില്ല – രജനികാന്ത്

666066-rajinikanth

മുതിർന്ന സൂപ്പർ താരങ്ങൾ എപ്പോളും കേൾകുന്നൊരു പഴിയാണ് പകുതി പ്രായം പോലുമില്ലാത്ത നായികമാർക്കൊപ്പം അഭിനയിക്കുന്നത്. ഈ പ്രവണത ആകൂടുതലായും കണ്ടു വരുന്നത് തമിഴ് സിനിമ രംഗത്താണ്. ഇപ്പോൾ സ്റ്റൈൽ മന്നൻ തന്നെ ഈ രീതിക്കൊരു മാറ്റം വരുത്തുകയാണ്. തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി മരംചുറ്റി പ്രണയം നടത്തുന്ന റോളുകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ആ തിരിച്ചറിവിലാണ് കബാലിയും കാലയുമൊക്കെ പിറന്നതെന്ന് നടന്‍ രജനീകാന്ത്. ഇന്നലെ കാലയുടെ ഓഡിയോ റിലീസ് ചടങ്ങിനിടെയാണ് തന്റെ കരിയറിനെക്കുറിച്ചും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ സ്വഭാവത്തെക്കുറിച്ചും രജനീകാന്ത് സംസാരിച്ചത്.

rajini-story_647_011417104157_102217114649

‘എന്തിരന്റെ വിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല, കാരണം എനിക്ക് സുഖമില്ലായിരുന്നു. ആ സമയത്ത് ആളുകള്‍ എന്നോട് പറഞ്ഞു മനസ്സും ശരീരവും ആരോഗ്യകരമാക്കിയാല്‍ പെട്ടെന്ന് അസുഖം മാറുമെന്ന്. എനിക്ക് അഭിനയം അല്ലാതെ മറ്റൊന്നും അറിയില്ല. അപ്പോള്‍ ഞാന്‍ കൊച്ചടയാന്‍ ചെയ്യുകയായിരുന്നു. അതിന്റെ ബജറ്റ് പ്രപ്പോസല്‍ വളരെ കൂടുതലായിരുന്നു, അതുകൊണ്ട് ഉള്ളതുപോലെ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. അത് നന്നായി പോയില്ല. ബുദ്ധിയുള്ളവരുടെ ഒപ്പം വേണം ജോലി ചെയ്യാന്‍ അല്ലാതെ വല്ലാതെ സ്മാര്‍ട്ടായവര്‍ക്ക് ഒപ്പമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി’.

Rajinikanth-Kaala-music-launch-825

‘അതിന് ശേഷമാണ് കെ എസ് രവികുമാറുമൊത്ത് ലിംഗ സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളൊരു കഥയായിരുന്നു അത്. ജലക്ഷാമത്തെക്കുറിച്ചായിരുന്നു അത്. ദക്ഷിണേന്ത്യന്‍ നദികളെ എല്ലാം ഒരുമിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ എനിക്ക് മറ്റൊരു തിരിച്ചറിവുണ്ടായി…. ഒരാള്‍ നല്ലതായിരിക്കണം എന്നാല്‍ ജീവിതത്തിലും സ്‌ക്രീനിലും നല്ല ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കരുത്. തന്നെയുമല്ല എനിക്ക് 65 വയസ്സ് പ്രായമായി. എന്റെ പാതി പ്രായമുള്ള നായികമാരുമായി ഞാന്‍ റൊമാന്‍സ് ചെയ്യാന്‍ പാടില്ല. ഈ തിരിച്ചറിവാണ് എന്നെ രഞ്ജിത്തില്‍ എത്തിച്ചത്. പറഞ്ഞ സമയത്തിനുള്ളില്‍ കബാലിയുടെ തിരക്കഥയുമായി എത്താന്‍ രഞ്ജിത്തിന് സാധിച്ചില്ല. ആ സമയത്ത് കണ്ടപ്പോള്‍ രഞ്ജിത്തിന് ഭയങ്കര മടിയായിരുന്നു. എന്തോ ഒന്ന് മിസ്സിംഗാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വലിയൊരു അവസരമാണ് ഇത് നഷ്ടപ്പെടുത്തിയാല്‍ എനിക്ക് കരിയറുണ്ടാകില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. അയാളൊരു അവസരവാദിയല്ലെന്ന് എനിക്ക് മനസ്സിലായി, അയാള്‍ തന്നെ സംവിധായകന്‍ എന്ന് ഉറപ്പിച്ചു. സിനിമ കണ്ടശേഷം ഞാന്‍ അയാളോട് പറഞ്ഞു സംവിധായകന്‍ എന്ന നിലയില്‍ നിങ്ങള്‍ വിജയിച്ചു, പക്ഷെ നായകന്‍ എന്ന നിലയില്‍ ഞാന്‍ വിജയിച്ചോ എന്ന് അറിയില്ല. രണ്ടു ദിവസത്തേക്ക് ആരാധകരുടെ അഭിപ്രായങ്ങള്‍ ചോദിക്കരുതെന്നും ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. ആ സിനിമ വിജയിക്കുകയും ചെയ്തു’.

kaala_750

‘കബാലിക്ക് ശേഷം ധനുഷിനൊപ്പം ഒരു സിനിമ ചെയ്യാന്‍ വെട്രമാരന്റെ തിരക്കഥ കേട്ടു. പക്ഷെ, ആ സിനിമ പൂര്‍ണമായും രാഷ്ട്രീയമായിരുന്നു. അതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. ഞാന്‍ വീണ്ടും രഞ്ജിത്തിനെ വിളിച്ചു. കാലയ്ക്ക് രാഷ്ട്രീയമുണ്ട്, പക്ഷെ അതൊരു രാഷ്ട്രീയ സിനിമയല്ല. മലേഷ്യയ്ക്ക് ശേഷം, ധാരാവിയിലെ ആളുകളെക്കുറിച്ചൊരു സിനിമ എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. രഞ്ജിത്ത് മൂന്നു മാസത്തോളം മുംബൈയില്‍ തന്നെ ആയിരുന്നു. മടങ്ങി വന്നത് കാലയുമായിട്ടാണ്. ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു കബാലി നിങ്ങളുടെ സിനിമയായിരുന്നു, പക്ഷെ ഇത് നിങ്ങളുടെയും എന്റെയും സിനിമയായിരിക്കണം’.

37687-rajinikanth-pti

rajanikanth about his actresses

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top