News

സ്വപ്ന പദ്ധതിയായ മഹാഭാരതം സിനിമയാക്കണമെങ്കിൽ പുതിയ താരങ്ങളെ സൃഷ്ടിക്കേണ്ടിവരുമെന്നും നിലവിലുള്ള താരങ്ങളെ വെച്ച്‌ ഈ സിനിമ ചെയ്യില്ലെന്നും രാജമൗലി.

Sponsored Links

imgss-rajamouli

തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്‌ മഹാഭാരതം സിനിമയാക്കുക എന്നത്. ചെന്നൈയിൽ ഒരു കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു രാജമൗലി തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് മനസ്സു തുറന്നത്. ഇനിയും ഒരു പത്ത് വർഷമെങ്കിലും അനുഭവ സമ്പത്തുണ്ടെങ്കിലേ ചിത്രം തുടങ്ങാനെങ്കിലും കഴിയൂ .  മാത്രമല്ല ചിത്രം സ്ക്രീനിൽ പൂർത്തിയാവണമെങ്കിൽ കുറഞ്ഞത്‌ നാലു ഭാഗങ്ങളെങ്കിലും വേണ്ടി വരും. അങ്ങനെയാണെങ്കിൽ ചിത്രം പൂർത്തിയാകാൻ കുറഞ്ഞത്‌ ആറു വർഷമെങ്കിലും വേണം. ഈ സിനിമയിൽ അഭിനയിക്കാൻ തന്റെ കരിയറിന്റെ ആറു വർഷങ്ങൾ ഏതെങ്കിലും താരം നൽകിയാൽ മാത്രമേ ചിത്രം സംഭവിക്കൂ എന്നും രാജമൗലി പറഞ്ഞു.

അല്ലെങ്കിൽ മഹാഭാരതം സിനിമയാകണമെങ്കിൽ പുതിയ താരങ്ങളെ സൃഷ്ടിക്കേണ്ടി വരും. നിലവിലുള്ള താരങ്ങളെ വെച്ച്‌ ഈ സിനിമ ചെയ്യില്ല. നിങ്ങൾ ഹോളിവുഡിലെ ഗെയിം ഓഫ് ത്രോൺസ് സീരീസ് കണ്ടിട്ടുണ്ടാകും. അതിൽ രണ്ടോ മൂന്നോ താരങ്ങളൊഴിച്ചാൽ ഈ പരമ്പര തുടങ്ങുമ്പോൾ നമുക്ക് പരിചയമുള്ള എത്ര പേർ ഉണ്ടായിരുന്നു? എന്നാൽ ഗെയിം ഓഫ് ത്രോൺ രണ്ടാമത്തേയോ മൂന്നാമത്തേയോ സീസൺ എത്തുമ്പോൾ അവർ നമ്മുടെ പ്രിയ താരങ്ങളായി മാറിക്കഴിയും. അത് മാത്രമല്ല ഈ വേഷം വേറെ ആരും ചെയ്യരുതെന്നും നിങ്ങളാഗ്രഹിക്കും. അതേ രീതിയിലാണ്‌ മഹാഭാരതം ചെയ്യേണ്ടത്. അതിനായി നമ്മൾ താരങ്ങളെ സൃഷ്ടിക്കേണ്ടി വരും. രാജമൗലി കൂട്ടിച്ചേർത്തു

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top