Articles

ഓർമ്മയുണ്ടോ മലയാളികളുടെ ആ പഴയ പ്രണയ നായകനെ? ആൾ ഇപ്പോൾ എവിടെ എന്നറിയാമോ?

Sponsored Links

12348405_10153683575582649_1540895461_n

നടൻ രാജ്കുമാറിനെ ഏതുമലയാളിക്കാണ് മറക്കാൻ കഴിയുക. പൂച്ചസന്യാസി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് രാജ്കുമാർ. കമലഹാസനെപ്പോലെ നൃത്തച്ചുവടുകൾ വയ്ക്കുന്ന രാജ്കുമാറിന് മലയാളം നൽകിയത് അധികവും കാമുകന്റെ റോളായിരുന്നു.ഐ.വി. ശശിയുടെ തൃഷ്ണയിലെ രാജ്കുമാറിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ പച്ചപിടിച്ചുനില്ക്കുന്നു. രാജ്കുമാറിന്റെ പ്രിയപത്നിയാണ് ശ്രീപ്രിയ. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ അടക്കി വാണ നായിക. കമലഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഒടുവിൽ അഭിനയിച്ച മലയാള ചിത്രം പത്മരാജന്റെ കരിയിലക്കാറ്റുപോലെയാണ്. വിവാഹത്തിനുശേഷം ശ്രീപ്രിയ സംവിധാനത്തിലേക്ക് തിരിഞ്ഞു. ഭർത്താവ് രാജ്കുമാർ നിർമ്മാണരംഗത്തേക്ക്. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ശ്രീപ്രിയ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ്. ശാന്തിമുഹൂർത്തം എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. 1992 ൽ തമിഴിൽ. കേരളത്തിൽ ഹിറ്റായ ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയുടെ തമിഴ് പതിപ്പാണ് രണ്ടാമത്തെ ചിത്രം.

40 ഓളം ചിത്രങ്ങളിൽ രാജ്കുമാർ അഭിനയിച്ചു. ഇതിൽ 33 മലയാള സിനിമകളും, 6 തമിഴ് ചിത്രങ്ങളും ഒരു തെലുങ്കു ചിത്രവും ഉൾപ്പെടും. കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ദൃശ്യമായ പാപനാശത്തിന്റെ നിർമ്മാണ പങ്കാളിയും രാജ്കുമാർ ആയിരുന്നു. 1981 ലാണ് ആദ്യ ചിത്രമായ തൃഷ്ണ റിലീസ് ആയത്. അവസാനമായി മലയാളത്തിൽ അഭിനയിച്ചത് 1988ൽ പുറത്തിറങ്ങിയ ഭീകരൻ എന്ന സിനിമയിലും. നിർമ്മാതാവായിരുന്ന ഷണ്മുഖ രാജേശ്വര സേതുപതിയുടെ മകനായി മദ്രാസിലെ ഒരു രാജകുടുംബത്തിലാണ് രാജ് കുമാർ ജനിച്ചത്. രാജ്കുമാർ ശ്രീപ്രിയ ദമ്പതികൾക്ക് 2 കുട്ടികൾ ഉണ്ട്. മകൾ സ്നേഹയും മകൻ നാഗാർജ്ജുനും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top