Interview

റോസിക്ക് വേണ്ടി രചന എടുത്ത റിസ്ക്‌

Prev2 of 2Next

ചെറിയ പ്രായത്തിൽ പല ജോലികൾ?
എന്റെ ആദ്യ ജോലി എന്നത് നൃത്തം തന്നെയായിരുന്നു. ഞാൻ നൃത്തം പഠിച്ച സ്ഥലത്ത് പുതുതായി പഠിക്കാൻ വരുന്ന കുട്ടികൾക്ക് ക്ളാസെടുത്തിട്ടുണ്ട്. ആറാം ക്ളാസ്- ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് അത്. അതിന് ശേഷം പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മാഷ് നിർബന്ധിച്ചിട്ട് സ്വന്തം ഡാൻസ് സ്കൂൾ തുടങ്ങി. പിന്നെ, ഡിഗ്രി പൂർത്തിയാക്കിയ സമയത്ത് ദുബായിൽ റേഡിയോ ഏഷ്യയിൽ ആർ.ജെ ആയി ജോലി കിട്ടി. അവിടെ ഒരു വർഷത്തോളം ഉണ്ടായിരുന്നു. അപ്പോഴേക്കും നാട്ടിൽ എഫ്.എം തുടങ്ങിയിരുന്നു. പിന്നെ നാട്ടിൽ വന്ന് മൂന്നര വർഷത്തോളം ആർ.ജെ ആയി ജോലി ചെയ്തു. അപ്പോഴെല്ലാം എന്റെ മനസ്സിൽ സ്കൂളിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറാവണം എന്ന ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടി പി.ജിയും ബി.എഡും പഠിച്ചു. അങ്ങനെ ഇംഗ്ളീഷ് അധ്യാപികയുമായി.

10538057_946820282046496_3742454451887487909_n
സിനിമയിലേക്കുള്ള വരവ്?
ആദ്യത്തെ സിനിമയിലേക്ക് മറ്റു നായികമാർക്ക് കിട്ടിയ പോലെ ക്ഷണം കിട്ടി പോകുന്നതല്ല ഞാൻ. എം.ടി സാറിന്റെ തിരക്കഥയിൽ ജയറാമേട്ടൻ നായകനായ തീർത്ഥാടനം ആണ് ആദ്യ സിനിമ. കലാമണ്ഡലം കവിത കൃഷ്ണകുമാർ എന്ന എന്റെ ടീച്ചറിനെ ഡാൻസ് കൊറിയോഗ്രഫി അസിസ്റ്റ് ചെയ്യാൻ പോയതാണ് ഞാൻ. അപ്പോൾ നായിക ചെറുപ്പകാലം ചെയ്യുന്ന കുട്ടിയുടെ കൂട്ടുകാരിയുടെ വേഷം ചെയ്യാൻ ആളില്ലാതെ വന്നു. അപ്പോൾ സംവിധായകൻ കണ്ണൻ അങ്കിൾ എന്നോട് ചോദിക്കുന്നത് നിനക്ക് ചെയ്തൂടെ എന്ന്. എന്തായാലും ഞാൻ അവർക്ക് ഡാൻസ് ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്, എന്നാൽ ചെയ്തേക്കാം എന്നു വിചാരിച്ചു. അതാണ് എന്റെ ആദ്യത്തെ സിനിമാ എക്സ്പീരിയൻസ്.

 തിരിച്ചു വരവ് എങ്ങനെയായിരുന്നു?
മറിമായം സീരിയലിൽ  വന്നതിനു ശേഷമാണ് വീണ്ടും സിനിമയിലെത്തുന്നത്. എന്റെ കൂടെ ആർ.ജെ ആയി ജോലി ചെയ്തിരുന്ന ജയരാജേട്ടൻ ആണ് മറിമായത്തിന്റെ ആദ്യത്തെ സ്ക്രിപ്റ്റൊക്കെ ചെയ്തിരുന്നത്. അദ്ദേഹമാണ് എന്നോട് മറിമായത്തിലെ വേഷം ചെയ്യാൻ പറയുന്നത്. എനിക്ക് തമാശ പറയാനൊന്നും പറ്റില്ല എന്ന് പറഞ്ഞ് ഒഴിവാക്കാനാ ആദ്യം നോക്കിയത്. വെറുതെ ചെയ്തു നോക്ക് എന്ന് എല്ലാവരും പറഞ്ഞു. ഒരൊറ്റ എപ്പിസോഡ് ചെയ്യാനായിരുന്നു വിചാരിച്ചത്. പക്ഷേ, ചെയ്തപ്പോൾ എല്ലാവർക്കും ഇഷ്ടമായി, എനിക്കും. അങ്ങനെയാണ് മറിമായത്തിൽ തുടർന്നത്. ആദ്യ സിനിമയ്ക്ക് ശേഷം 101 ചോദ്യങ്ങളാണ് പിന്നെ ചെയ്യുന്നത്. എന്റെ സുഹൃത്താണ് അതിന്റെ സംവിധായകൻ സിദ്ധാർത്ഥ് ശിവ. അതിന് ശേഷം ആമേൻ ചെയ്തു. പിന്നെയാണ് ലക്കി സ്റ്റാർ ചെയ്യുന്നത്. പക്ഷേ, ആദ്യം റിലീസായത് ലക്കി സ്റ്റാർ‌ ആയിരുന്നു. ഇപ്പോൾ, ഇരുപതാമത്തെ സിനിമയാണ് ഷൂട്ടിംഗ് നടക്കുന്നത്.

 രചന ചെയ്ത എല്ലാ കഥാപാത്രങ്ങളെല്ലാം ബോൾഡാണ്. ആ സ്വഭാവം എത്രത്തോളം രചനയിലുണ്ട്?
11996903_925732434155281_4879119634355364606_nശരിയാണ്, ഞാൻ കൂടുതലും ചെയ്തിരിക്കുന്ന അത്തരം കഥാപാത്രങ്ങളാണ്. അത് ഒരു പക്ഷേ അത്തരം കഥാപാത്രങ്ങൾക്ക് ഞാൻ ചേരുന്നതാണ് എന്നത് കൊണ്ടാവാം എന്നെ തേടി എത്തുന്നത്. അതു കൊണ്ട് ഒരുപാട് ഗുണം എനിക്ക് ചെയ്തിട്ടുണ്ട്. ഹീറോയിൻ ആണെങ്കിലും സപ്പോർട്ടിംഗ് റോളാണെങ്കിലും എനിക്ക് എന്റേതായ സ്പേസ് ഉണ്ടാകും ആ സിനിമയിൽ. യഥാർത്ഥ ജീവിതത്തിലും ഞാൻ ബോൾഡാണ്. പക്ഷേ, എല്ലാ സിനിമയിലേതും പോലെയല്ല. ഓരോ സിറ്റ്വേഷൻ എങ്ങനെ നേരിടുന്നു എന്നതിലാണ് എന്റെ ബോൾഡ്നെസ്.

പ്രതീക്ഷിക്കാതെയുള്ള വരവായിരുന്നു അഭിനയ ലോകത്തേക്ക് എന്ന് പറഞ്ഞു. എന്തു തോന്നുന്നു?
അഭിനയത്തിലേക്ക് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. എന്റെ അച്ഛന് വളരെ ആഗ്രഹമുണ്ടായിരുന്നു ഞാൻ നടിയാവണം എന്ന്. ഒരുപക്ഷേ, ഞാൻ നടിയായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അച്ഛനും എന്റെ കൂട്ടുകാരി അപർണയും ആയിരിക്കും. എനിക്കും സന്തോഷം തന്നെയാണ്, കിട്ടുന്ന നല്ല അവസരങ്ങളിൽ.

സെലിബ്രിറ്റി ആയതു കൊണ്ട് ജീവിതത്തിൽ മാറ്റമുണ്ടായോ?
ഒരിക്കലുമില്ല. ആളുകൾ തിരിച്ചറിയുന്നതിന്റെ സന്തോഷം മാത്രം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ് ഓട്ടോയിലും ബസിലുമൊക്കെ  യാത്ര ചെയ്യാൻ. ഇപ്പോഴും ഞാനങ്ങനെ യാത്ര ചെയ്യാറുണ്ട്. പുറത്തിറങ്ങി നടക്കാൻ തോന്നുമ്പോൾ ചെയ്യാറുണ്ട്. അതേസമയം, സ്വഭാവത്തിൽ വരുന്ന മാറ്റം സെലിബ്രിറ്റി ആയതു കൊണ്ടല്ല. പ്രായം കൂടുമ്പോൾ കിട്ടുന്ന മച്ച്യൂരിറ്റിയാണ്. ടീച്ചിംഗ് മിസ് ചെയ്യാറുണ്ട്. തൃശൂരിലെ ദേവമാതാ സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. അവിടം മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ ലീവെടുത്തിരിക്കുകയാണ്. എപ്പോൾ തിരിച്ചു ചെല്ലാൻ ആഗ്രഹിക്കുന്നോ അപ്പോൾ ജോലിയിൽ പ്രവേശിക്കാമെന്നതാണ് എനിക്ക് അനുവദിച്ചു കിട്ടിയ ലീവ്.

ഇനിയും നേടണമെന്ന് തോന്നുന്ന കാര്യമുണ്ടോ?
തീർച്ചയായും. നൃത്തമാണ് എന്റെ ആദ്യ ഇഷ്ടം. അത് എത്ര പഠിച്ചാലും തീരില്ല എന്നാണ്. എങ്കിലും കുച്ചിപ്പുടിയിൽ എം.എ ചെയ്യുകയാണ് ഇപ്പോൾ. അതുകഴിഞ്ഞ് പി.എച്ച്.ഡി ചെയ്യണം. ബാംഗ്ളൂരിലെ അലിയൻസ് യൂണിവേഴ്സിറ്റിയിലാണ് ഇപ്പോൾ പഠനം. അതുകൊണ്ട് താമസം ബാംഗ്ളൂരിലേക്ക് മാറി. അതു കഴിഞ്ഞ് വിദേശത്ത് പോയി സിനിമാ സംവിധാനം പഠിക്കണമെന്നുണ്ട്.
rachana-narayanankutty-69839
കുടുംബം?
അച്ഛൻ നാരായണൻ കുട്ടി. കൃഷിക്കാരനായിരുന്നു. ഇപ്പോൾ, ചെയ്യുന്നില്ല. അമ്മ നാരായണി. ചേട്ടൻ രജനീകാന്ത്. അവരുടെ പിന്തുണ കൊണ്ടാണ് ഞാനിപ്പോൾ ഈ നിലയിലായത്. ലൊക്കേഷനുകളിലേക്ക് അച്ഛനോ അമ്മയോ ചിലപ്പോൾ വരും. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് പോകും. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങളൊക്കെ എന്റേതാണ്. അതേസമയം, എന്റെ ജീവിതത്തെ കുറിച്ചുള്ള തീരുമാനം ഞങ്ങളെല്ലാവരും ഒന്നിച്ചാണ് എടുക്കുന്നത്.

Prev2 of 2Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top