Interview

റോസിക്ക് വേണ്ടി രചന എടുത്ത റിസ്ക്‌

Prev1 of 2Next

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന രചന നാരായണൻ കുട്ടി, മലയാള സിനിമയിലേക്കെത്തുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. എന്നാൽ,​ ചെയ്യുന്ന സിനിമകളിലെല്ലാം തന്റെ വേഷം കാണികളിലെത്തിക്കുന്നതിൽ രചന വിജയിച്ചു. ഇന്ന് പുറത്തിറങ്ങിയ തിലോത്തമ എന്ന സിനിമയിലെ ക്ളബ് ഡാൻസറായ റോസി എന്ന പ്രധാന വേഷവും രചന മികച്ചതാക്കി. നൃത്താധ്യാപിക,​ ആർ.ജെ,​ ഇംഗ്ളീഷ് അധ്യാപിക,​ സിനിമാ താരം,​ നൃത്ത വിദ്യാർത്ഥി എന്നിങ്ങനെ നിരവധി വേഷങ്ങൾ ആടുകയാണ് രചന ജീവിതത്തിൽ. രചന സംസാരിക്കുന്നു, തിലോത്തമയെ കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും.

thilothamaa-70100

തിലോത്തമയിലെ വേഷത്തെക്കുറിച്ച്?
റോസി എന്ന ക്ളബ് ഡാൻസറിന്റെ വേഷമാണ് തിലോത്തമയിൽ എനിക്ക്. റോസിയുടെ ജീവിതത്തിൽ വരുന്ന മാറ്റമാണ് തിലോത്തമ പറയുന്നത്. ചില സംഭവങ്ങളിലൂടെ കടന്നു പോകുന്നതിലൂടെ റോസിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റം. റോസിയിൽ നിന്ന് സിസ്റ്റർ മേരി ഏഞ്ചലീനയിലേക്കുള്ള മാറ്റം, അതാണ് തിലോത്തമ പറയുന്നത്.

thilothamaa-70044

സാധാരണ തിലോത്തമ എന്ന കേൾക്കുമ്പോൾ നമ്മൾക്ക് തോന്നുന്ന കാര്യം ആത്മാഭിമാനമുള്ള അപ്സര സ്ത്രീ എന്നതാണ്. നമ്മൾ നാട്ടിൻ പുറത്ത് സംസാരിക്കുമ്പോഴും പറയാറില്ലേ, അവളൊരു തിലോത്തമ വന്നിരിക്കുന്നു എന്ന്. അതേപോലെ തന്നെയാണ് റോസിയും. ആത്മാഭിമാനമുള്ള, അതേസമയം ഹൈപ്പറായ, എന്തു സംഭവിച്ചാലും കുഴപ്പമില്ല എന്നു കരുതുന്ന ആളാണ് റോസിയും. അതാണ് സിനിമയ്ക്ക് തിലോത്തമ എന്ന പേര് വരാൻ കാരണം. ഒരു പെൺകുട്ടിയുടെ മാനസികമായ മാറ്റത്തിന്റെ കഥയാണ് തിലോത്തമയുടേത്.
സാധാരണ മലയാള സിനിമകളിൽ ക്ളബ് ഡാൻസർ പ്രധാന കഥാപാത്രമാകാറില്ല. എത്രത്തോളം റിസ്ക് ഉണ്ടായിരുന്നു റോസിയെ അവതരിപ്പിക്കാൻ?
ചെയ്യാൻ പോകുന്ന കഥാപാത്രത്തിന് എനിക്ക് എന്ത് നൽകാനുണ്ട് എന്ന് നോക്കിയാണ് ഞാൻ കഥാപാത്രത്തെ തിരഞ്ഞെടുക്കാറുള്ളത്. തിലോത്തമയുടെ കഥ കേട്ടപ്പോൾ റോസിയാണ് സിനിമ കൊണ്ടു പോകുന്നത്. അവരെപ്പറ്റിയുള്ള കഥയാണ്. വിവിധ ഗെറ്റപ്പുകളിലാണ് ഞാൻ വരുന്നത്. ഇതുവരെ അറ്റംപ്റ്റ് ചെയ്യാത്ത കാരക്ടറാണ്. ഡാൻസറായിരുന്നിട്ടു പോലും ഇതു വരെ അത്തരത്തിലുള്ള കഥാപാത്രം ഞാൻ ചെയ്തിട്ടില്ല, പ്രത്യേകിച്ച് ക്ളബ് ഡാൻസർ. ഒരു കന്യാസ്ത്രീയുടെ വേഷം ഞാൻ ഇതിനു മുമ്പ് ചെയ്തിട്ടില്ല. ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടായിരുന്നു. റിസ്ക് ആയിരുന്നില്ല ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ, മറിച്ച് ത്രില്ലിംഗായിരുന്നു.

ക്ളാസിക്കൽ ഡാൻസറിൽ നിന്ന് ക്ളബ് ഡാൻസറാവുക എളുപ്പമായിരുന്നോ?
ഞാൻ കുച്ചിപ്പുടിയാണ് പ്രധാനമായും ചെയ്യുന്നതെങ്കിൽ കൂടിയും നിരവധി സിനിമാറ്റിക് ഡാൻസുകളും ചെയ്യാറുണ്ട്. പല ടീമിനൊപ്പവും സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് രണ്ടും സ്വീകരിക്കാൻ പറ്റും. ക്ളാസിക്കൽ ഡാൻസ് മനസ്സിൽ കൊണ്ടു നടക്കുന്നത് കാരണം മറ്റു നൃത്തങ്ങൾ മോശം എന്ന അഭിപ്രായം എനിക്കില്ല. കുറച്ചൂടെ ആഴത്തിൽ ചിന്തിച്ചാൽ നൃത്തം എന്നാൽ സ്വയം രസിക്കാനും മറ്റുള്ളവരെ രസിപ്പിക്കാനുമുള്ളതാണ്. ഞാൻ ആ നൃത്തത്തിലാണ് വിശ്വസിക്കുന്നത്. അതിന് ക്ളാസിക്കൽ, വെസ്റ്റേൺ എന്നൊക്കെയുള്ള വേർതിരിവ് വന്നിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ.

ചെറിയ പ്രായത്തിൽ പല ജോലികൾ? ശേഷം അടുത്ത പേജിൽ

Prev1 of 2Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top