News

“കാശുള്ളവന്‍ രക്ഷപ്പെടും” വിവാദപ്രസ്താവനയുമായി പള്‍സര്‍ സുനി

Sponsored Links

1498123417_pulsar-suni

“കാശുള്ളവന്‍ രക്ഷപ്പെടും” വിവാദപ്രസ്താവനയുമായി പള്‍സര്‍ സുനി

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദപ്രസ്താവനയുമായി മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി).
pulsar-suni_1_2
അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. ‘ഇപ്പോത്തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ കിടക്കാന്ന് ഉള്ളതേയുള്ളൂ. കാശുള്ളവന്‍ രക്ഷപ്പെടുമെന്നാണ് തോന്നുന്നത്’.– ഇതാണ് കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്.
pulsur
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിചാരണകോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അഡ്വ.ആളൂര്‍ പറഞ്ഞു. കേസ് ഹൈകോടതി നി‍ദേശപ്രകാരം എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു.
suni_new2
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്ന് അങ്കമാലി കോടതിയുടേതാണ് ഉത്തരവിട്ടു. കേസ് വിചാരണനടപടിക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടക്കം തെളിവുകൾ ലഭിക്കണമെന്ന പ്രതി ദിലീപിന്റെ അപേക്ഷയിലാണ് തീരുമാനം.
suni
ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് പോലീസ് ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാൽ കേസിന്റെ നടത്തിപ്പിനായി തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉയർത്തിയത്. അങ്കമാലി കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും അടക്കം തെളിവുകൾ കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top