News

തിരക്കഥയിൽ അടിമുടി മാറി പ്രൊഫസർ ഡിങ്കൻ വരുന്നു …

Sponsored Links

ase

തിരക്കഥയിൽ അടിമുടി മാറി പ്രൊഫസർ ഡിങ്കൻ വരുന്നു …

maxresdefault

ദിലീപ് ചിത്രം പ്രൊഫെസ്സർ ഡിങ്കൻ പ്രഖ്യാപിച്ചിട്ട് വര്ഷമൊന്നായി. ചിത്രത്തെ കുറിച്ച് പലതരത്തിലുള്ള വാർത്തകൾ വന്നെങ്കിലും ഒന്നും വിശ്വസനീയമായിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു എന്ന് തെറ്റായ പ്രചാരണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ കെ രാമചന്ദ്ര ബാബു .

prof.dinkan

നാൽപ്പത്തിയഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന രാമചന്ദ്ര ബാബു 125 ഓളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച വ്യക്തിയാണ്. ഫാന്റസിക്ക് പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് റാഫിയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് ത്രീ – ഡി വിസ്മയം തീർക്കും. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി സംബന്ധിച്ച വാർത്തകൾ പങ്കുവെക്കുകയാണ് സംവിധായകനായ രാമചന്ദ്ര ബാബു.

professor-dinkan-malayalam-movie-pooja-stills-dileep-namitha-pramod-4456

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന തെറ്റായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാമചന്ദ്ര ബാബുവിന്റെ ഈ വാക്കുകൾ. കൂടാതെ ചിത്രത്തിന്റെ തിരക്കഥയിലും അടിമുടി മാറ്റം വരുത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും എല്ലാം തന്നെ മുൻപ് പുറത്ത് വന്നിരുന്നു. ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് അന്ന് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ നമിത പ്രമോദാണ് ദിലീപിന്റെ നായിക. കമ്മാരസംഭവത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. രാജേഷ് മങ്കലക്കൽ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും.

prof_dinkan

professor dinkan shooting

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top