Interview

ഇനി ജീവിതം മകന് വേണ്ടി – നടി പ്രിയങ്ക നായർ

Sponsored Links

Priyanka-Nair-010

ഇനി ജീവിതം മകന് വേണ്ടി – നടി പ്രിയങ്ക നായർ

Priyanka-Nair-latest-HD-Pictures-2

തമിഴ്‌സിനിമാസംവിധായകന്‍ ആയിരുന്നു പ്രിയങ്കയുടെ ഭര്‍ത്താവ്. പക്ഷേ ആ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. നിയമപരമായി അവര്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഇനിയുള്ള തന്റെ ജീവിതം മകനുവേണ്ടിയാണെന്നാണ് പ്രിയങ്ക പറയുന്നത്. മോന്‍ ജനിച്ചതിനാലാണ് ഇടയ്ക്ക് സിനിമയില്‍ സജീവമാകാതിരുന്നത്. ഒന്ന് പിച്ചവച്ചു തുടങ്ങാതെ സിനിമയെന്നും പറഞ്ഞ് പോകാനാവില്ലായിരുന്നു. അതുകൊണ്ട് മനപ്പൂര്‍വ്വം ഞാന്‍ ബ്രേക്കെടുത്തതാണ്. അല്ലെങ്കിലും ഞാന്‍ ഒരുപാട് സിനിമകളില്‍ ഒരേ സമയം അഭിനയിച്ചിരുന്നില്ലല്ലോ.

IFFK2016-Celebrities-photos18

ഒരു വര്‍ഷത്തില്‍ ഒന്നോരണ്ടോ സിനിമ എന്ന കണക്കിലെ ഞാന്‍ ചെയ്തിട്ടുള്ളു. ജലം, കുമ്പസാരം തുടങ്ങിയ സിനിമകള്‍ ചെയ്യുമ്പോള്‍ മോനെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു. ഇപ്പോള്‍ മുകുന്ദിന് നാലുവയസ്സായി. എല്‍.കെ.ജിയില്‍ ചേര്‍ക്കുകയും ചെയ്തു. ചില കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാകുകയും ചെയ്യുന്നുണ്ട്. പിന്നെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും അവന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തുകൊള്ളും.

Priyanka Nair Latest Photos _8_

മോന്‍ വലിയ കുസൃതിക്കാരനാണ്. നല്ല സ്‌നേഹമാണ് അവന്. എന്നോട് ഭയങ്കര അറ്റാച്ച്‌മെന്റാണ്. സ്‌ക്കൂളില്‍ വിട്ടുതുടങ്ങിയതോടെ വേറൊരു ലോകംകൂടി മോന്‍ കാണുന്നു. മിക്കപ്പോഴും ഞാന്‍തന്നെയായിരുന്നു മോനെ സ്‌ക്കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചുവിളിച്ചുകൊണ്ടുവരുന്നതുമൊക്കെ. അത് എന്റെ ഒരു സ്വകാര്യ സന്തോഷമാണ്. ഇപ്പോള്‍ എനിക്കെല്ലാം അവനാണ്. ഒന്നാലോചിച്ചാല്‍ ഞാന്‍ വളരെ റിലാക്‌സ്ഡാണ്. വീട്ടുകാരുടെ എല്ലാ സഹായങ്ങളും എനിക്ക് കിട്ടുന്നുണ്ട്. ഞാന്‍ പറഞ്ഞില്ലെ, മോനോടൊപ്പമുള്ള ജീവിതമായിരിക്കും ഇനി എനിക്കുള്ളതെന്ന് അവര്‍ വ്യക്തമാക്കി. മോന്റെ കംഫര്‍ട്ടനുസരിച്ചേ ഞാനിപ്പോള്‍ സിനിമയ്ക്കു ഡേറ്റ്‌സ് കൊടുക്കാറുള്ളുവെന്ന് ‘നാന’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി.

Priyanka-Nair-latest-photos-4

priyanka nair about divorce

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top