Articles

ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയദർശൻ

Sponsored Links

Jayaram_Priyadarshan (2)

സംവിധായകന്‍ പ്രിയദര്‍ശന്‍റെ മനസ്സ് നിറച്ച സിനിമയായിരുന്നു ഐ . വി. ശ ശി സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ ‘ ഇതാ ഇവിടെവരെ ‘. ചിത്രത്തില്‍ നിന്നും പ്രിയന് ഇഷ്ട്ടപെട്ടത് കടമെടുത്തു കൊണ്ടായിരുന്നു ‘ ഒരു മുത്തശ്ശിക്കഥ ‘ എന്ന ചിത്രത്തിന് പ്രിയന്‍ തുടക്കം കുറിച്ചത് . മുത്തശ്ശിക്കഥക്ക് വേണ്ടി ഒരു പുതുമുഖനായകനെ തേടി ഒരു പാട് അലയേണ്ടി വന്നു പ്രിയന് . ഒടുവില്‍ മിമിക്രിയില്‍ നിന്നും ആരെയെങ്കിലും നോക്കാന്‍ തീരുമാനിച്ചു . നാല് പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഒരു മിമിക്രി പ്രോഗ്രാമിന്‍റെ വിഡിയോകാസറ്റ് പ്രിയദര്‍ശനും സുഹൃത്തുക്കളും കണ്ടു . ജയറാമും സംഘവുമായിരുന്നു ആ നാലുപേര്‍ . ജയറാമിന്‍റെ രസികന്‍ പ്രകടനം കണ്ട പ്രിയന്‍ പറഞ്ഞു ‘ ഇവന്‍ ആളു കൊള്ളാമല്ലോ ‘ ഇവനെ മതി . ഇവനെ നോക്കാം നമുക്ക് . അപ്പോള്‍ , പ്രിയദര്‍ശന്‍റെ സുഹൃത്ത് പറഞ്ഞു ‘ കിട്ടൂല പ്രിയാ …. മലയാറ്റൂരിന്‍റെബന്ധുവാണ്. രണ്ടാഴ്ച മുന്‍പ് പത്മരാജന്‍ പുതിയ ചിത്രത്തിലെ ഡബിള്‍ റോളിലേക്ക് ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു . അത് കേട്ടതും പ്രിയന്‍ പറഞ്ഞു .. അത് കൊള്ളാമല്ലോ , ഞാന്‍ കണ്ടു പിടിച്ച സമയത്ത് തന്നെ പത്മരാജന്‍ പൊക്കിയിരിക്കുന്നു . നിങ്ങള്‍ നോക്കിക്കോ അവന്‍റെ സമയം തെളിഞ്ഞു . ഒടുവില്‍ മുത്തശ്ശിക്കഥയിലെ വേഷം പ്രിയദര്‍ശന്‍ ഗണേഷ് കുമാറിനായിരുന്നു കൊടുത്തത് .

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top