News

മരയ്ക്കാർ ,അറബിക്കടലിന്റെ സിംഹം ; തിരക്കഥ പൂർത്തിയായി .

Sponsored Links

maraikkaarrr

മരയ്ക്കാർ ,അറബിക്കടലിന്റെ സിംഹം ; തിരക്കഥ പൂർത്തിയായി.

mohanlalkunjimarai

ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് പ്രിയദർശൻ മരയ്ക്കാർ ,അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത്. സന്തോഷ് ശിവൻ മമ്മൂട്ടിയെ വച്ചും പ്രിയദർശൻ മോഹൻലാലിനെ വച്ചും പ്രഖ്യാപിച്ച കുഞ്ഞാലിമരയ്ക്കർ ഒരുപാട് ചർച്ചകൾക്ക് വഴി വച്ചിരുന്നു.

Marakkar-Arabikadalinte-Simham-Title-Launch-2

പ്രിയദർശൻ പ്രഖ്യാപിച്ച മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായി ഒരുങ്ങുന്ന മരക്കാറിന്റെ തിരക്കഥ പൂർത്തിയായി. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന സിനിമയുടെ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

maxresdefault (2)

ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.

Marakkar-Arabikadalinte-Simham-Title-Launch-1

Marakkar-Arabikadalinte-Simham-Title-Launch-6

priyadarshan – mohanlal movie maraikkar script completed

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top