Social Media

‘കണ്ണിറുക്കലിന്റെയും’ ‘ഗൺ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ആർക്കു ? ഉത്തരം പ്രിയ തന്നെ പറയും

Sponsored Links

Screen Shot 2018-02-18 at 3.55.37 PM

‘കണ്ണിറുക്കലിന്റെയും’ ‘ഗൺ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ആർക്കു ? ഉത്തരം പ്രിയ തന്നെ പറയും
priyaprakashvarrier-1518434518
പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ആദ്യം തന്നെ നിങ്ങൾ ഓരോരുത്തരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാൻ എത്തിയതായിരുന്നു. വൈറലായി മാറിയ ‘കണ്ണിറുക്കലിന്റെയും’ ‘ഗൺ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്പോട്ടിൽ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകൻ ഒമർ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാർത്ഥ്‌, മ്യൂസിക്ക് ഡയറക്ടർ ഷാൻ റഹ് മാൻ തുടങ്ങിയ എല്ലാ ടെക്‌നീഷ്യൻസിനും കോ- ആക്ടെർസിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.
priya varrier (1)
പല ഇൻഡസ്ട്രികളിൽ നിന്നും ഒരുപാട് ഓഫേർസ് വരുന്നുണ്ട്. ആഗസ്ത് വരെ, ‘ഒരു അഡാർ ലവ്’ – ന്റെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ല.
priyaprakashvarriercover
ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാൽ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടൻമാർ ഉണ്ട്. അവർക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ.
കൂടുതൽ ഓഡിഷനുകൾ ഉണ്ടാവട്ടെ! ❤

ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദി. ❤

Screen Shot 2018-02-18 at 3.53.17 PM

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top