News

ട്രെയിനിൽ വച്ച് സ്ത്രീകളെ ആരെങ്കിലും ശല്യപെടുത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ ഇനി മുതൽ പ്രിയ വാര്യരേ വിളിക്കാം

Sponsored Links

priya

ട്രെയിനിൽ വച്ച് സ്ത്രീകളെ ആരെങ്കിലും ശല്യപെടുത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ ഇനി മുതൽ പ്രിയ വാര്യരേ വിളിക്കാം

priya-varrier3

ട്രെയിനിൽ വച്ച് നിങ്ങളെ ആരെങ്കിലും ശല്യപെടുത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ നിങ്ങള്‍ക്കു നടി പ്രിയ വാര്യരേയോ സബ്കലക്ടര്‍ ഡോ.രേണുരാജിനേയോ വിളിക്കാം. കാരണം, പ്രിയയും രേണുരാജും റയില്‍വേ സംരക്ഷണ സേനയുടെ ഇത്തരം സേവന സന്നദ്ധത ഏറ്റെടുത്തു കഴിഞ്ഞു.

priya-renuraj

ആര്‍.പി.എഫിന്റെ കമ്മ്യൂണിറ്റി പൊലീസിങ് പദ്ധതിയാണ് ‘ആര്‍.പി.എഫ് മിത്ര’. വനിതാ സുരക്ഷയ്ക്കായി റയില്‍വേ സംരക്ഷണ സേനയെ സഹായിക്കാനുള്ള സേവന സംഘമാണ് ആര്‍.പി.എഫ്. മിത്ര. കേരളത്തില്‍ ഇതുവരെ 134 പേര്‍ അംഗങ്ങളായി. ഈ 134 പേരില്‍ പ്രിയ വാര്യരും തൃശൂര്‍ സബ്കലക്ടര്‍ ഡോ.രേണുരാജും അംഗങ്ങളായി. ട്രെയിന്‍ യാത്രയില്‍ വനിതകള്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളില്‍ മാത്രമേ ഇവര്‍ക്കു സഹായിക്കാന്‍ കഴിയൂ.

DX-7_P5W0AAuaRn

വനിതകളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ക്കു കൈമാറിയാല്‍, അവര്‍ വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. വിവരം മാത്രമേ ആര്‍.പി.എഫിന് കൈമാറൂ. അല്ലാതെ, വിവരം നല്‍കിയവരുടെ വിശദാംശങ്ങള്‍ പൊലീസിന് നല്‍കില്ല. സ്ഥിരമായി ട്രെയിനില്‍ യാത്രചെയ്യുന്ന നിരവധി സ്ത്രീകള്‍ കേരളത്തിലുണ്ട്.

2521965914

ഈ സ്ത്രീകള്‍ എന്തെങ്കിലും സുരക്ഷാ പ്രശ്നം നേരിട്ടാല്‍ അവരെ സഹായിക്കുകയാണ് ആര്‍.പി.എഫ്. മിത്രയുടെ ലക്ഷ്യം. ട്രെയിന്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തിയാണ് ഡോ.രേണുരാജും പ്രിയ വാര്യരും ആര്‍.പി.എഫ്. മിത്രയില്‍ ചേര്‍ന്നത്.

dc-Cover-033re8fi1gg7fenkbn1nimbkj7-20180219175709.Medi

പ്രിയ വാര്യരോടും ഡോ.രേണുരാജിനോടും സുരക്ഷാ പ്രശ്നങ്ങള്‍ പറയാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയമുണ്ടാകില്ല. ഈ വിവരങ്ങള്‍ക്കു കൃത്യമായ പരിഹാരം റയില്‍വേ സംരക്ഷണ സേനയ്ക്കു കണ്ടെത്താനും കഴിയും. കൂടുതല്‍ സെലിബ്രിറ്റികള്‍ ആര്‍.പി.എഫ്. മിത്രയില്‍ അംഗങ്ങളാകുമെന്ന പ്രതീക്ഷയിലാണ് ആര്‍.പി.എഫ്. അധികൃതര്‍.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top