News

ആരാധകരെ നിരാശരാക്കുന്ന തീരുമാനവുമായി പ്രിയ പി വാര്യർ

Sponsored Links

priyaa

ആരാധകരെ നിരാശരാക്കുന്ന തീരുമാനവുമായി പ്രിയ പി വാര്യർ
priya
ഒരൊറ്റ പാട്ടു കൊണ്ട് താരമായ ഒമർ ലുലു ചിത്രത്തിലെ നായികയാണ് പ്രിയ വാര്യർ . ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ നിരവധി ഓഫറുകളാണ് പ്രിയയെ തേടി വന്നത് .
priya 2
എന്നാല്‍ ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്ന തീരുമാനവുമായി വന്നിരിക്കുകയാണ് പ്രിയ. ഓഗസ്റ്റില്‍ ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം കഴിയുന്നത് വരെ മറ്റ് സിനിമകളില്‍ അഭിനയിക്കാനില്ലെന്നാണ് പ്രിയയുടെ തീരുമാനം. തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് പ്രിയ തന്റെ തീരുമാനം അറിയിച്ചത്. ഒപ്പം തന്നപ്പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദിയും അറിയിച്ചു
priya varrier (2)
പ്രിയയുടെ കുറിപ്പ് വായിക്കാം :
7
പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ആദ്യം തന്നെ നിങ്ങള്‍ ഓരോരുത്തരോടും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. വൈറലായി മാറിയ ‘കണ്ണിറുക്കലിന്റെയും’ ‘ഗണ്‍ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‌പോട്ടില്‍ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകന്‍ ഒമര്‍ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാര്‍ത്ഥ്, മ്യൂസിക്ക് ഡയറക്ടര്‍ ഷാന്‍ റഹ്മാന്‍ തുടങ്ങിയ എല്ലാ ടെക്നീഷ്യന്‍സിനും കോ- ആക്ടെര്‍സിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.
priya varrier (1)
പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫേര്‍സ് വരുന്നുണ്ട്. ആഗസ്ത് വരെ, ‘ഒരു അഡാര്‍ ലവ്’ – ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല. ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാല്‍ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടന്‍മാര്‍ ഉണ്ട്. അവര്‍ക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍.
കൂടുതല്‍ ഓഡിഷനുകള്‍ ഉണ്ടാവട്ടെ! ?

ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായ നന്ദി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top