News

“മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട… എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിക്കുകയാണ് – മനസ് നിറഞ്ഞ് ഒരു പൃഥ്വിരാജ് ആരാധകൻ

Sponsored Links

prithviii

“മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട… എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിക്കുകയാണ് – മനസ് നിറഞ്ഞ് ഒരു പൃഥ്വിരാജ് ആരാധകൻ

28336365_1616206535101071_4275072301647322861_o

വിഷ്ണുവിനെ സംബന്ധിച്ച് ഇതിലും വലിയ ഒരു സന്തോഷവും വരാനില്ല. കാരണം താൻ ഏറ്റവുമധികം ആരാധിക്കുന്ന പ്രിത്വിരാജാണ് മറുപടി തന്നിരിക്കുന്നത്. ഡബ്‌സ്മാഷ് വീഡിയോകളിലൂടെ പ്രസിദ്ധനായ വിഷ്ണു ദേവ , “സര്‍, ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്‍റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്‌” എന്ന് പ്രിത്വിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രത്തിനു താഴെ കുറിച്ചു .

xc

അല്‍പസമയത്തിനുള്ളില്‍ത്തന്നെ തന്‍റെ പുതിയ ചിത്രമായ ‘9’ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മണാലിയിലുള്ള പൃഥിരാജിന്‍റെ മറുപടിയും എത്തി. “ഒന്നല്ല, നിങ്ങള്‍ ചെയ്ത പല വീഡിയോകളും കണ്ടിട്ടുണ്ട് ഞാന്‍. നിങ്ങളുടെ സമര്‍പ്പണ മനോഭാവം എനിക്ക് കിട്ടുന്ന വലിയ പ്രശംസയായി കാണുന്നു. നിങ്ങളെപ്പോലെ ഒരു ആരാധകന്‍ ഉള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചെയ്യുന്നത് തുടര്‍ന്നും ചെയ്യൂ, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരു നാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്നാശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാന്‍ കഴിയും എന്നാ പ്രതീക്ഷയോടെ, ചിയേര്‍സ് സുഹൃത്തേ!”, എന്നാണ് വിഷ്ണുവിന്‍റെ മനം കുളിര്‍പ്പിച്ചു കൊണ്ടുള്ള പൃഥിരാജിന്‍റെ മറുപടി.

27858765_1254917447941101_8923791520541266616_n

“പൃഥി പറഞ്ഞത് പോലെ ഞങ്ങള്‍ നിങ്ങളുടെ ധാരാളം വീഡിയോകള്‍ കണ്ടിട്ടുണ്ട്. താങ്ങളുടെ ഭാവി പരിപാടികള്‍ല്ലാം ഞങ്ങളുടെ ആശംസകള്‍” എന്ന് പറഞ്ഞ് പൃഥിരാജിന്‍റെ ഭാര്യ സുപ്രിയയും രംഗത്തെത്തിയതോടെ വിഷ്ണു ദേവിന്‍റെ സന്തോഷത്തിന് അതിരുകളില്ലാതായി.“മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട… എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിക്കുകയാണ്, കൈകള്‍ വിറയ്ക്കുന്നു. വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എന്നും നിങ്ങളുടെ നമ്പര്‍ 1 ഫാന്‍ ആയിരിക്കും ഞാന്‍”, എന്ന് വിഷ്ണുവും പൃഥിയോട് പറഞ്ഞു.

28377631_1616335008421557_402948881554712784_n

prithviraj replied to a fan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top