News

പ്രണവ് മോഹൻലാലിന് പുതിയ സിനിമയിൽ പ്രതിഫലം എത്രയെന്ന് അറിയാമോ?

Sponsored Links

pranav

പ്രണവ് മോഹൻലാലിന് പുതിയ സിനിമയിൽ പ്രതിഫലം എത്രയെന്ന് അറിയാമോ?

imgpranav-mohanlal

താരങ്ങളുടെ മക്കൾ കൂട്ടത്തോടെ മലയാള സിനിമയിലേക്ക് ഒഴുകിയത്തിനൊപ്പമാണ് മോഹൻലാലിന്റെ മകൻ പ്രണവും ആദിയിലൂടെ എത്തിയത്. ജനുവരിയിൽ തിയേറ്ററിൽ എത്തിയ ആദി കേരളത്തിൽ നിന്ന് മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദിയുടെ വിജയാഘോഷങ്ങള്‍ നടക്കുന്നതിനിടയിൽ തന്നെ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു.

arungopi

ദിലീപ് ചിത്രമായ രാമലീലയിലൂടെ ശ്രദ്ധേയനായ സംവിധായകൻ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്യുന്നത്. രാമലീല നിർമാതാവ് ടോമിച്ചന്‍ മുളക്പാടം തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
ഈ സിനിമയെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് സിനിമാ ലോകത്ത് നിന്നും വന്നുകൊമ്ടിരിക്കുന്നമത്.2 കോടി രൂപയയാണ് തുടക്കക്കാരൻ മാത്രമായ പ്രണവ് ഈ ചിത്രത്തിന് പ്രതിഫലം ആയി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Aadhi-Malayalam-movie

ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന യുവതാരമായി മാറുകയാണ് പ്രണവ് മോഹന്‍ലാല്‍. മലയാളത്തിൽ നിലവിൽ ഉള്ള യുവതരങ്ങൾക്ക് ഒന്നും രണ്ടുകോടി പ്രതിഫലം ആയി ഇതുവരെ ലഭിച്ചിട്ടില്ല.

pranav-mohanlal-jimikki-kammal-04-1504546858

അതുകൊണ്ട് തന്നെ രണ്ടാമത്തെ സിനിമയ്ക്ക് തന്നെ പ്രണവിന് ലഭിക്കാൻ പോകുന്ന പ്രതിഫലം അറിഞ്ഞതിന്റെ ഞെട്ടലിൽ ആണ് മലയാളത്തിന്റെ യുവ താരനിരകൾ. രാജാവിന്റെ മകന് പ്രത്യേകമായി ലഭിക്കുന്ന പരിഗണന ആണോ ഇത് എന്നും ചിലർ സംശയമുന്നയിക്കുന്നുണ്ട്. പ്രണവിന്‍റെയും അരുണ്‍ ഗോപിയുടെയും ആദ്യ ചിത്രങ്ങള്‍ പോലെ വന്‍വിജയമാകുമോ രണ്ടാം ചിത്രവും എന്ന ആകാംക്ഷയിൽ ആണ് മലയാളി പ്രേക്ഷകർ.

pranav-mohanlal-debut-movie-remuneration-26-1495806774

pranav mohanlals remuneration for second movie

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top