News

ആമിയുടെ പ്രദർശനാനുമതി തടയണമെന്ന് ഹർജി

Sponsored Links

maxresdefault

ആമിയുടെ പ്രദർശനാനുമതി തടയണമെന്ന് ഹർജി

Aami_Manju

മലയാളത്തിന്റെ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയ്‌ക്കെതിരെ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടാണ് ഇടപ്പള്ളി സ്വദേശി കെ.രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

aami

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ പല വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും കഥാകാരിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ മറച്ചുവയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരുവിധ അവകാശവുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

kamal-director

ആമിയുടെ തിരക്കഥ കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

Aami Manju Waarriar4

plea against kamals aami

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top