Interview

മമ്മൂട്ടിയുടെ പ്രതികരണത്തിൽ പൂർണ തൃപ്തയല്ല , ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലുമോ ബുദ്ധിമുട്ടാകുമെന്ന് കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയ്യാതെയുമിരിക്കില്ല- പാർവതി

Sponsored Links

632773-parvathy-mammootty

മമ്മൂട്ടിയുടെ പ്രതികരണത്തിൽ പൂർണ തൃപ്തയല്ല , ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലുമോ ബുദ്ധിമുട്ടാകുമെന്ന് കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയ്യാതെയുമിരിക്കില്ല- പാർവതി

20tvm_parvathi2_1957615g

കസബ വിവാദ പരാമർശം പാർവതിയെ പിടിച്ചുലച്ചത് ചെറുതായൊന്നുമല്ല. സോഷ്യൽ മീഡിയയിലൂടുള്ള അപകീർത്തിപെടുത്തലും അതെ തുടർന്നുള്ള അറസ്റ്റുകളുമൊക്കെയായി സംഭവ ബഹുലമായിരുന്നു. അന്ന് മമ്മൂട്ടി സംഭവത്തിൽ തനിക് വേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയില്ലന്ന മറുപടി നൽകിയെങ്കിലും അതിൽ തൃപ്തയല്ലെന്നാണ് പാർവതി പറയുന്നത്.

parvathy-iffk-open-forum.jpg.image.784.410

എന്നാൽ മമ്മൂട്ടിയുടെ മറുപടിയിൽ പൂർണ തൃപ്‌തയല്ലെന്നാണ് പാർവതിയുടെ പുതിയ പ്രതികരണം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റ പരാമർശം. ‘സംസാരിക്കാൻ അദ്ദേഹം സന്നദ്ധനായി എന്നതിൽ സന്തോഷമുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ മറുപടിയിൽ പൂർണ തൃപ്‌തയാണെന്ന് പറയാൻ കഴിയില്ല. വിഷയത്തിന്റെ തുടക്കത്തിൽ ഞാൻ മെസേജ് ചെയ്‌തപ്പോൾ ഇത്തരം കാര്യങ്ങൾ തനിക്ക് ശീലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് സംഭവങ്ങൾ കൈവിട്ടുപോയി മറ്റൊരു ലെവലിൽ എത്തി. അത് കേവലം എന്നെയോ അദ്ദേഹത്തെയോ കുറിച്ച് മാത്രമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി വളർന്നു’

mammootty-parvathy

ഈ പ്രശ്‌നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും തന്നോട് പലരും ഉപദേശിച്ചെന്നും പാർവ്വതി പറയുന്നു. ‘പക്ഷെ അവസരങ്ങൾ നഷ്ടപ്പെടും എന്നു പേടിച്ച് ഞാൻ മിണ്ടാതിരിക്കില്ല. എങ്ങോട്ടും പോകുകയുമില്ല. കഴിഞ്ഞ 12 വർഷമായി സിനിമയാണെന്റെ ലോകം. എന്റെ സ്വന്തം താത്പര്യത്തിനാണ് ഇതിലേക്ക് വന്നത്. അതേ താത്പര്യവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇത്രയും നാൾ ഇവിടെ നിന്നതും. ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്‌ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും. ഞാൻ സിനിമയെടുക്കും. തടസങ്ങൾ ഉണ്ടാകാം. പക്ഷെ ഞാൻ മറ്റെവിടേയും പോകില്ല.’ പാർവ്വതി വ്യക്തമാക്കി.എന്റെ ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലുമോ ബുദ്ധിമുട്ടാകുമെന്ന് കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല’- പാർവ്വതി പറഞ്ഞു.

parvathy-main

parvathy against mammootty

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top