Interview

സിനിമാ സെറ്റുകളില്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പോലും സ്ത്രീകള്‍ക്ക് പലപ്പോഴും നിയന്ത്രണമുണ്ടെന്ന് പാര്‍വതി.

Sponsored Links

parvathy cover

സിനിമാ സെറ്റുകളില്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പോലും സ്ത്രീകള്‍ക്ക് പലപ്പോഴും നിയന്ത്രണമുണ്ടെന്ന് പാര്‍വതി.

parvathi

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞു പാർവതി. സിനിമാ സെറ്റുകളില്‍ സ്ത്രീകളോട് വിവേചനം നിലനില്‍ക്കുന്നുണ്ടെന്നാണ് പാർവതി പറഞ്ഞത്. സിനിമാ സെറ്റുകളില്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പോലും സ്ത്രീകള്‍ക്ക് പലപ്പോഴും നിയന്ത്രണമുണ്ടെന്ന് പാര്‍വതി.

20tvm_parvathi2_1957615g

നടീനടന്മാര്‍ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ പലപ്പോഴും നിര്‍മാണകമ്പനികള്‍ വാനിറ്റിവാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളില്‍നിന്ന് മാറിയൊക്കെയുള്ള ഷൂട്ടിങ്ങുകളില്‍ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. നിങ്ങള്‍ ചിലപ്പൊ വിശ്വസിക്കില്ല, ഈ വാനുകള്‍ അനുവദിച്ചിട്ടുള്ള അഭിനേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഇതുപയോഗിക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്കൊന്നും ടോയ്ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ല. വാനിന്റെ ഡ്രൈവര്‍മാരടക്കമുള്ളവര്‍ ഇതുപറഞ്ഞ് ആളുകളെ വിലക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട് – പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

parvathy

സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡറുകളായവരെയുമെല്ലാം അവമതിക്കുകയും അവഹേളിക്കുകയുമെല്ലാം ചെയ്യുന്ന ഇത്തരം മോശം സിനിമകളും ബോക്സ്ഓഫീസില്‍ വിജയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കസ ബയാണ് പാർവതി ഉദാഹരണമായി പറഞ്ഞത്. ഐ എഫ് എഫ് കെ വിവാദത്തിനു മുൻപുള്ള അഭിമുഖത്തിലാണ് പാർവതി കസബയെ വിമർശിച്ചത്.

1200px-Parvathy_at_Bangalore_Naatkal_Teaser_Launch_Press_Meet - Copy

‘സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകളും ഇതിനിടെ വലിയ ഹിറ്റുകളാകുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. അവയൊന്നും തന്നെ നമുക്ക് അഭിമാനിക്കത്തക്കതല്ല. ഉദാഹരണത്തിന് കസബ എന്ന സിനിമയില്‍ നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.’പാർവതി പറയുന്നു. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി വിവാദ പരാമർശങ്ങൾ നടത്തിയത്.

parvathyy 33

parvathy about cinema sets

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top