News

ന്യൂജനറേഷൻ പിള്ളേരുടെ തോന്നിവാസം തന്നോടു വേണ്ടെന്ന് നടി പാർവതി.

Sponsored Links

20tvm_parvathi2_1957615g

തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയ കൗമരക്കാരനാണ്‌ നടിയുടെ വക ചുട്ട മറുപടി ലഭിച്ചത്. കാഞ്ചനമാലയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കാണ്‌ ആൽഫ്രഡ് എന്ന അക്കൌണ്ടിൽ നിന്നും അശ്ലീല കമന്റ് വന്നത്.

സോഷ്യൽ മീഡിയ ജനറേഷനിലെ സംസ്ക്കാര സമ്പന്നനായ ബാലൻ എന്നായിരുന്നു പാർവതി അയാളെ വിശേഷിപ്പിച്ചത്. നിന്റെ വീട്ടുകാർക്ക് അഭിമാനിക്കാവുന്ന നിമിഷമാണിത്. ഇത്ര ചെറു പ്രായത്തിൽ തന്നെ സൈബർ ലോകത്ത് താന്തോന്നികളെ സൃഷ്ടിക്കാൻ സാധിക്കുന്നതിൽ നമുക്കും അഭിമാനിക്കാം. നിശബ്ദത മറയാക്കി ഇതുപോലെയുള്ള തോന്നിവാസം കാണിക്കുന്നവരോട് പ്രതികരിക്കാൻ സാധിക്കില്ല.

സൈബർ ലോകത്ത് പരസ്യമായി അവഹേളനം നേരിടുന്ന എല്ലാവർക്കും വേണ്ടിയാണ്‌ താൻ പ്രതികരിക്കുന്നത്. നിന്നെ സഹിക്കുന്ന വീട്ടുകാരോട് സഹതാപമാണ്‌ തോന്നുന്നത്. എത്രയും വേഗം മാന്യമായി പെരുമാറാൻ പഠിക്കണമെന്നും ഇല്ലെങ്കിൽ ലോകം നിന്നെ അത് പഠിപ്പിക്കും എന്ന ഉപദേശവും നൽകിയാണ്‌ പാർവതി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

parvathi instagm

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top