News

താൻ സഹോദരനെ പ്രണയിക്കുന്നില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന്‌ പാർവതി രതീഷ്‌ .

Sponsored Links

parvathi-ratheesh-pranav

അന്തരിച്ച നടന്‍ രതീഷിന്റെ മൂന്നു മക്കളും സിനിമയിലെത്തിക്കഴിഞ്ഞു. പാര്‍വതി രതീഷ് സഹോദരന്‍ പ്രണവ് രതീഷിനെ പ്രണയിക്കുന്ന നായികാ കഥാപാത്രമാകുന്നു എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.വാക്ക് എന്ന ചിത്രത്തില്‍ ഇരുവരും കാമുകി കാമുകന്മാരാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മാധ്യമ വാര്‍ത്തയ്ക്ക് വിശദീകരണവുമായി പാര്‍വതി എത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കോളേജ് വിദ്യാര്‍ത്ഥിനിയുടെ റോളിലാണ് അഭിനയിക്കുന്നതെന്ന് പാര്‍വതി പറഞ്ഞു. പ്രണവ് കോളേജ് യൂണിയന്‍ ചെയര്‍മാനായാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ സഹോദരന്‍ പ്രണവും താനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണെന്നും പാര്‍വതി പറഞ്ഞു. സഹോദരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കുന്നതിനെക്കുറിച്ച് പലരും വിളിച്ചന്വേഷിച്ചെന്നും അതാണ് മറുപടിയുമായി വന്നതെന്നും പാര്‍വതി പറയുന്നു.

സുജിത് എസ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നടനും സംവിധായകനുമായ മധുപാലിന്റേതാണ്. നടന്‍ രതീഷിന്റെ മകളായ പാര്‍വതി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top