Social Media

തന്റെ അശ്ലീല ചിത്രങ്ങള് പ്രചരിപ്പിച്ചവനെതിരെ ഒരു അഡാര് ലവ് നടി !!

Sponsored Links

jipsa

തന്റെ അശ്ലീല ചിത്രങ്ങള് പ്രചരിപ്പിച്ചവനെതിരെ ഒരു അഡാര് ലവ് നടി !!

26991790_688675091520050_186381091131184973_n

അഡാര്‍ ലവ് സിനിമ ആകെ മൊത്തം വിവാദങ്ങൾക്ക് നടുവിലാണ് . ഗാനവും കണ്ണിറുക്കലും ചർച്ചയായതിനു പിന്നാലെ മറ്റൊരു നടി പരാതിയുമായി രംഗത്ത് . തലയില്ലാത്ത നഗ്‌ന ചിത്രങ്ങള്‍ക്കൊപ്പം തന്റെ മുഖം വെട്ടിച്ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവനെതിരെ നടി ജിപ്‌സ ബീഗമാണ് രംഗത്തെത്തിയത്.. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള സിനിമയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും നടിയായും പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി തന്റെ ചിത്രങ്ങള്‍ക്കൊപ്പം തലയില്ലാത്ത നഗ്‌ന ചിത്രങ്ങള്‍ ചേര്‍ത്ത് അശ്‌ളീല വാട്‌സാപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്‌സ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ ഫോട്ടോയും ജിപ്‌സ നല്‍കിയിട്ടുണ്ട്.

cmplnt

ജിപ്‌സയുടെ ഫെയ്‌സ്ബുക് പോസ്റ്റ് :

വിവാദങ്ങളെ ഭയപ്പെടാത്തത് കൊണ്ടു് ഇത്‌പോലെയുള്ള cyber Crime ന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടും. എനിക്കെന്റേതായ വ്യക്തിത്വം ഉള്ളതു കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത്. ഇന്റര്‍നെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍കൂടെ പിതൃശൂന്യ പ്രവര്‍ത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യന്‍മാര്‍ക്കോ എതിരായി യുള്ള എന്റെ പ്രതിഷേധമായി നിങ്ങള്‍ ഈ കുറിപ്പിനെ കാണണം. കഴുത കാമം കരഞ്ഞ് തീര്‍ക്കും എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ 2 ദിവസമായി എന്റെ ചിത്രങ്ങള്‍ക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്‌നചിത്രങ്ങള്‍ കൂടി ചേര്‍ത്ത് വച്ച് അശ്ലീല വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന മാന്യ നോട് ഒന്നേ പറയാനുള്ളു സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെയും പണയം വെച്ച് കഴിയുമ്പോള്‍ ഞങ്ങളെ പോലുളള സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം……….. ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല….. നിയമം നിയമത്തിന്റെ വഴിയേ പോവുകയും ഇല്ല. നിയമത്തിന്റെ പൂര്‍ണ്ണ Supportഓടുകൂടി തന്നെ നല്ല തല്ലും നാടന്‍ പ്രയോഗങ്ങളും പിതൃശുന്യ നായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട്…. ഇതിന് പുറമെ കേരളാ പോലീസിന്റെ ബംബര്‍ ലോട്ടറിയും……. ആരായാലും അവന്റെ സമയം തെളിഞ്ഞു….

27332458_695320647522161_5821261604031808473_n

ആറ്റുകാല്‍ രാധാകൃഷ്ണന്റെ നമ്പര്‍ കിട്ടുമെങ്കില്‍ ആ ഭാഗ്യവാന്‍ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും…. അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോള്‍ ചുളുവില്‍ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുന്‍പേ പൂജാതനായ നിങ്ങള്‍ക്ക് അത് ഉപയോഗപ്രദ്ധമാവും… എന്റേത് എന്ന് കരുതി ആ ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവരോട് ഐഫോണ്‍ പോലെ ആകില്ല ചൈനീസ് ഫോണ്‍ എന്ന കാര്യവും മറന്നുകൂടാ.GCC യിലെ ഞാന്‍ അറിയുന്നതും അല്ലാത്തതുമായ friends കളോട് dating site കളില്‍ ലക്ഷങ്ങള്‍ Online പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പണം Account ല്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഫോട്ടോസ് അയച്ച് തരുന്ന പെണ്‍കുട്ടിയെ തന്നെയാണോ കിടക്ക പങ്കിടാന്‍ കിട്ടുന്നതെന്ന് കണ്ട് ഉറപ്പു വരുത്തുവാന്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.

27867607_702298123491080_409022539615892861_n

എന്റെ fb friendsകള്‍കളോട്, അശ്ലീല wats app group കളെ ആശ്രയിക്കേണ്ടതില്ല എന്റെ pics കിട്ടുവാന്‍.നിങ്ങള്‍ fb യില്‍ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല.ഇത് അറിയിക്കുവാന്‍ വേണ്ടി Messenger ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവര്‍ക്കും പിന്‍തുണ നല്‍കിയ എന്റെ എല്ലാ നല്ലവരായ friends നും സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി…………..
NB –[[ ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തില്‍ കാണുന്ന എന്ത് അനീതിയ്‌ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും.തോറ്റ് പിന്‍മാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഫലമുള്ള വൃക്ഷത്തിലേ എറിയൂ…….ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും without Sensering… അടി കൊടുക്കേണ്ട സാഹചര്യത്തില്‍ അടിക്കും. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല…]] എന്ന് നിങ്ങളുടെ സ്വന്തം

26804714_686819975038895_3054875923765395253_n

oru adaar love actress jipsa beegams facebook post

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top