News

മാണിക്യ മലരായ ഗാനത്തിനെതിരെ വീണ്ടും പരാതി, ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത് നല്‍കി

Sponsored Links

priya roshan-20180213122803-1170x645

മാണിക്യ മലരായ ഗാനത്തിനെതിരെ വീണ്ടും പരാതി, ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത് നല്‍കി

മാണിക്യ മലരായ ഗാനത്തിനെതിരെ വീണ്ടും പരാതിയുമായി മുംബൈയിലെ റാസാ അക്കാദമിയും രംഗത്ത്. ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് ഇവര്‍ കത്ത് നല്‍കി.
Omar-Lulu-Images-2
പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് റാസാ അക്കാദമി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കിയത്.
adaraa
ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്‌സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1518410156_priya-prakash-varrier-winking-girl
ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.
Priya-Prakash-Varrier-images-1024x463
ഗാനമിറങ്ങി ദിവസങ്ങള്‍ക്കുള്ളല്‍ തന്നെ ഈ ഗാനവും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും സമൂഹമാധ്യമങ്ങളിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം വിവാദത്തില്‍ നിറയുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top