Articles

50 വർഷം പിന്നിടുന്ന ഓടയിൽ നിന്ന്: ചരിത്രത്തെ കണ്ടറിയണം

Sponsored Links

Odayil_Ninnu_film

മലയാളസിനിമാ പഠനങ്ങളിൽ വിസ്മൃതിയിലകപ്പെടാതെ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ്‌ 1965-ൽ പ്രദർശനത്തിനെത്തിയ ഓടയിൽനിന്ന്‌.

1961-ൽ ജ്ഞാന സുന്ദരിയെന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത്‌ സംവിധായകനായി പ്രവേശിച്ച കെ എസ്‌ സേതുമാധവൻ 1965-ലാണ്‌ പി കേശവദേവിന്റെ ഓടയിൽനിന്ന്‌ എന്ന നോവലിനെ അതേ പേരിൽത്തന്നെ അഭ്രപാളിയിലെത്തിക്കുന്നത്‌. തിരുമുരുകൻ പിക്ചേഴ്സിനുവേണ്ടി പി രാമസ്വാമി നിർമ്മിച്ച ചിത്രത്തിൽ അറുപതുകളിലെ ജനപ്രിയ താരങ്ങളായിരുന്ന സത്യൻ, നസീർ, അടൂർഭാസി, കവിയൂർ പൊന്നമ്മ, അടൂർപങ്കജം തുടങ്ങിയവരഭിനയിച്ചൂ. കേശവദേവിന്റെ നോവലുകളിൽ ഏറ്റവും കൂടുതൽ ചർച്ചകൾ സൃഷ്ടിക്കുകയും പൊതുസ്വീകാര്യതയും നേടിയ നോവലിന്റെ ജനപ്രീതിയാണ്‌ ചലച്ചിത്രനിർമ്മാണത്തിന്‌ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്‌.

അനാഥനായി ജീവിക്കുന്ന പപ്പുവിന്റെ ജീവിതത്തിൽ ലക്ഷ്മിയെന്ന പെൺകുട്ടിയെ സംരക്ഷിക്കുന്ന വേളയിലാണ്‌ പരിവർത്തനങ്ങൾ സംഭവിക്കുന്നത്‌. വിദ്യാഭ്യാസത്തിലൂടെ പുരോഗതി നേടേണ്ടതിന്റെ ആവശ്യകത പപ്പുവെന്ന റിക്ഷാത്തൊഴിലാളി തിരിച്ചറിയുകയും തന്റെ അദ്ധ്വാനത്തിന്റെ വിഹിതംകൊണ്ട്‌ ലക്ഷ്മിയെ ഇംഗ്ലീഷ്‌ മീഡിയത്തിൽ പഠിപ്പിക്കുകയും ചെയ്യുന്നു. ധിക്കാരിയും തന്റേടിയുമായ പപ്പുവിനെ അനായസമായി അവതരിപ്പിച്ചുകൊണ്ട്‌ സത്യൻ പപ്പുവിനെ അനശ്വരമാക്കി. മലയാള സിനിമയുടെ വളർച്ചാവഴികളെ ചരിത്രപരമായി രേഖപ്പെടുത്തുമ്പോൾ ഒഴിവാക്കുവാൻ കഴിയാത്ത ചിത്രമാണ്‌ ഓടയിൽനിന്ന്‌. പരിമിതികളുടെ കാലഘട്ടത്തിൽ നിന്നുകൊണ്ട്‌ ജനപ്രിയമായിത്തീരുന്ന ഒരു ചിത്രത്തെ ഒരുക്കുവാൻ കെ.എസ്‌. സേതുമാധവനു കഴിഞ്ഞു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top