News

ആക്ഷൻ ഹീറോ ബിജുവിനെയും തന്നെയും ഒതുക്കുകയായിരുന്നു എന്ന് നടൻ നിവിൻ പോളി

Sponsored Links

nivin pauly 1

ആക്ഷൻ ഹീറോ ബിജുവിനെ മനപൂർവം തകർക്കുകയായിരുന്നു എന്ന ആരോപണവുമായി നിവിൻ പോളി. സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതൽ സോഷ്യൽ മീഡിയയിൽ മനപൂർവമായി ഹേറ്റ് കാമ്പെയിനുകൾ നടത്തിയെന്നും എന്നാൽ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് ഇപ്പോൾ സിനിമയ്ക്ക് കയറുന്നുണ്ടെന്നും നിവിൻ പറഞ്ഞു.

സിനിമയ്ക്കെതിരെ മനപൂർവമായിട്ടാണ്‌ നെഗറ്റീവ് റിപ്പോർട്ടുകൾ ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് കമന്റുകൾക്കെല്ലാം ഒരേ സ്വഭാവമായിരുന്നു. ഇതിന്‌ പിന്നിൽ ആരാണെന്ന് അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാം പുതിയതായി ക്രിയേറ്റ് ചെയ്ത പ്രൊഫൈലുകളായിരുന്നു. സിനിമയ്കെതിരെ എന്തുകൊണ്ടാണ്‌ ഇങ്ങനൊരു അറ്റംപ്റ്റ് ഉണ്ടായതെന്ന് അറിയില്ലെന്നും നിവിൻ പോളി പറഞ്ഞു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top