Interview

സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നത് പ്രശ്‌നം വഷളാക്കുമെന്നു നിത്യാമേനോന്‍

Sponsored Links

Screen Shot 2018-01-02 at 2.47.15 PM

സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നത് പ്രശ്‌നം വഷളാക്കുമെന്നു നിത്യാമേനോന്‍

Nithya-Menon-as-writer-in-multilingual-drama-VK-Prakashs-Prana-indialivetodaymovies-800x450

പാർവതിക്ക് പിന്നാലെ പ്രശനങ്ങളിൽ തുറന്ന പ്രതികരണവുമായി നടി നിത്യ മേനോൻ. ഭയമില്ലാതെ സമൂഹത്തില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും കഴിഞ്ഞില്ലെങ്കില്‍ സമൂഹം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുമെന്ന് നടി നിത്യാ മേനോന്‍.

nithya-menon-unseen-pics_1460975536120

ഒരു ഭയവുമില്ലാതെ ആളുകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം. എന്നു കരുതി എന്ത് വൃത്തികേടും എഴുതാനും സംസാരിക്കാനും കഴിയുമെന്നല്ല. പക്ഷേ ഒരാള്‍ സത്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഭീഷണികള്‍ നേരിടുന്നതോ അല്ലെങ്കില്‍ ഒന്നും സംസാരിക്കാതെ കൂടുതല്‍ ആളുകള്‍ പറയുന്നത് മാത്രം ശരിയെന്ന് കരുതുന്നതും ശരിയായ മാര്‍ഗം അല്ല. ഇത് സമൂഹത്തില്‍ അനാരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. അതാകട്ടെ നിരവധി പ്രശ്‌നങ്ങളിലേക്കു നയിക്കുന്നുണ്ടെന്നും നിത്യ മേനോന്‍ പറഞ്ഞു.

nithya-menon_142960154000

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയിലാണ് നിത്യാമേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പി.സി ശ്രീറാം, റസൂല്‍ പൂക്കുട്ടി, ലൂയിസ് ബാങ്ക്സ് എന്നിവര്‍ ചിത്രത്തിനായി അണി ചേരുന്നുണ്ട്.

nithya-menon_147625646920

നേരത്തെ നിത്യാ മേനോന്‍ മുഖ്യവേഷത്തില്‍ എത്തിയ മെര്‍സലിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും വിമര്‍ശിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണമായത്.. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

nithya-menon

nithya menon interview

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top