Sports

നിദാഹാസ് ട്രോഫി : ഇന്ത്യന്‍ ടീമിനെ രോഹിത് ശർമ്മ നയിക്കാൻ സാധ്യത ; കോഹിലിയുൾപ്പെടെ അഞ്ചു താരങ്ങൾ പുറത്ത്

Sponsored Links

indian team

നിദാഹാസ് ട്രോഫി : ഇന്ത്യന്‍ ടീമിനെ രോഹിത് ശർമ്മ നയിക്കാൻ സാധ്യത ; കോഹിലിയുൾപ്പെടെ അഞ്ചു താരങ്ങൾ പുറത്ത്

indian-team-2

നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് പുതിയ നായകനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍ നായക സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മയെ പരിഗണിക്കുന്നതായാണ് വാർത്തകൾ.

twitter-in-splits-as-rohit-sharma-gets-fun-out-1400x653-1503296258_1100x513

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം കോഹ്ലി വിശ്രമം അവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ബിസിസിഐ അംഗീകരിച്ചുവെന്നുമാണ് സൂചന. ഈ സാഹചര്യമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലേക്ക് വഴിതെളിയുന്നത്. ഇത് രണ്ടാം തവണയാണ് ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമിനെ നായകനാകുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയില്‍ രോഹിത്താണ് ടീമിനെ നയിച്ചത്. അന്നും കോഹ്ലി വിശ്രമത്തിലായിരുന്നു.

Indian-Cricket-Team-ODI_Getty

അതെസമയം കോഹ്ലിയെ കൂടാതെ നാല് ഇന്ത്യന്‍ താരങ്ങള്‍ക്കും മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ക്കായിരിക്കും വിശ്രമം അനുവദിക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

india-asia-cup-1457598293-800

nidahas trophy;rohit sharma set to lead india

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top