News

സംവിധായകൻ ബ്ളസ്സിയുടെ ആടുജീവിതത്തിൽ നിന്നും ഉറ്റചങ്ങാതി വിക്രം പിന്മാറിയതെന്തിന്‌?

Sponsored Links

prithvi-vikram-blessy

തെന്നിന്ത്യൻ സൂപ്പർ താരം വിക്രം മലയാളസിനിമയിലേക്ക് വരുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ആടുജീവിതത്തിൽ കേന്ദ്ര കഥാപാത്രമാകുന്നു എന്നതായിരുന്നു ഏറ്റവും ഒടുവിൽ കേട്ട വാർത്ത. വിക്രത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായ ബ്ളസ്സിയുടെ ചിത്രമായതിനാൽ കേട്ട വാർത്തകളൊക്കെയും പ്രേക്ഷകർ വിശ്വസിക്കുകയും ചെയ്തു. എന്നാൽ ആടുജീവിതത്തിൽ നജീബാകുന്നത് മലയാളത്തിലെ യുവതാരം പൃഥ്വിരാജാണെന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

നജീം എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ശാരീരികമായ മാറ്റത്തിന്‌ ഇപ്പോൾ വിക്രത്തിന്‌ കഴിയാത്തതുകൊണ്ടാണ്‌ ചിത്രത്തിൽ നിന്നും വിക്രം പിന്മാറിയത്, കാരണം ബ്ളസി പറയുന്നു. വിക്രത്തിന്‌ ഇനി തീരെ മെലിയാൻ കഴിയില്ല, അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഐ എന്ന ചിത്രം ചെയ്ത സമയത്തായിരുന്നെങ്കിൽ വേണമെങ്കിൽ ചിത്രം ചെയ്യാമായിരുന്നു. എന്നാൽ അന്ന് ആടുജീവിതത്തിന്റെ ഒരുക്കങ്ങളൊന്നും പൂർത്തിയായിരുന്നില്ല.  നജീം എന്ന കഥാപാത്രമാകാൻ ശാരീരികമായി ഒരുപാട്‌ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്‌. ശരീരം വളരെ മെലിയണം. നല്ല തടിയുള്ള ഒരാൾ മെലിഞ്ഞ്‌ മൃഗതുല്യമായ അവസ്ഥയിലെത്തണം. അത് കഥപാത്രത്തിൽ പ്രതിഫലിക്കണം. പോസ്റ്ററിലും ആ അവസ്ഥ കാണിക്കേണ്ടതായിട്ടുണ്ട്. ബ്ളസി പറഞ്ഞു.

ആടുജീവിതത്തിന്റെ കഥ ആദ്യം പറഞ്ഞത്‌ എന്റെ സുഹൃത്തായ വിക്രത്തോടായിരുന്നു. നജീം എന്ന കഥാപാത്രം അദ്ദേഹത്തിന്‌ ഒരുപാട്‌ ഇഷ്ടപ്പെടുകയും ചെയ്തു. ആടുജീവിതം മാത്രമല്ല എന്റെ കാഴ്ച എന്ന ചിത്രവും അദ്ദേഹം ചെയ്യാനിരുന്നതാണ്‌. പല കാരണങ്ങളാൽ അതും മാറിപ്പോകുകയായിരുന്നു.

വിക്രം തന്നെ പലവേദികളിലും പറയാറുണ്ട്‌ എന്നോടൊപ്പം ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന്‌. അധികം താമസിയാതെ തന്നെ അത്‌ സംഭവിക്കുമെന്നാണ്‌ പ്രതീക്ഷ ബ്ളസ്സി കൂട്ടിച്ചേർത്തു.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top