News

കൊലമാവ്‌ കോകിലയിൽ നയൻതാര കഞ്ചാവ് വില്പനക്കാരി !!!

Sponsored Links

nayanthaara

കൊലമാവ്‌ കോകിലയിൽ നയൻതാര കഞ്ചാവ് വില്പനക്കാരി !!!

KolamavuKokilaPoster750

കൊലമാവ്‌ കോകില എന്ന നയൻതാര ചിത്രം ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൽ നയൻതാരയും യോഗി ബാബുവും ചേർന്നുള്ള ഗാനരംഗം ഇതിനോടകം തരംഗമായി കഴിഞ്ഞു. കൊലമാവ്‌ കോകിലയിൽ നയൻ‌താര കഞ്ചാവ് വില്പനക്കാരിയായാണ് എത്തുന്നതെന്ന് റിപ്പോർട്ട്.

Kolamavu_Kokila_Nayanthara_Images

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് നയന്‍താരയുടെ കഥാപാത്രത്തെകുറിച്ചുള്ള സൂചന പുറത്തുവിട്ടത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അനിരുദ്ധ് നയന്‍താരയുടെ കഥാപാത്രത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്.

Kolamavu Kokila Movie Actress Nayanthara Stills

Kolamavu Kokila Movie Actress Nayanthara Stills

‘ഈ സിനിമ നയന്‍താരയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മയക്കുമരുന്ന് വില്‍പനക്കാരിയാകാന്‍ തീരുമാനിക്കുന്നു. വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരെന്നും അദ്ദേഹം പറഞ്ഞു.ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊലമാവ് കോകില ഒരു ത്രില്ലര്‍ ചിത്രമാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വിലിന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

3_2

nayanthara as drug peddler in kolamav kokila

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top