News

ദുബൈയിൽ നാദിര്‍ഷായുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തീപിടുത്തം,രക്ഷപെട്ടത് തലനാരിഴക്ക്!!

Sponsored Links

nadi

ദുബൈയിൽ നാദിര്‍ഷായുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തീപിടുത്തം,രക്ഷപെട്ടത് തലനാരിഴക്ക്!!

nadirsha

ദുബൈ സംവിധായകന്‍ നാദിര്‍ഷായുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തീപിടുത്തം .രക്ഷപെട്ടത് തലനാരിഴക്ക്. ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സാലിയും കുടുംബവും.

hqdefault

ദുബൈയില്‍ സ്ഥിര താമസമാക്കിയ സാലിയുടെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ തീ പടര്‍ന്നു പിടിച്ചത് സാലിയെയും കുടുംബത്തെയും പരിഭ്രാന്തിയിലാഴ്ത്തി. മരണത്തില്‍ നിന്ന് അത്ഭുതകരമായിട്ടാണ് താനും കുടുംബവും രക്ഷപ്പെട്ടെതെന്നു സാലി പറയുന്നു. ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ടടുത്ത ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ളവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കിലും ഉറക്കത്തില്‍ സാലിയും കുടുംബവും ഇതൊന്നും അറിഞ്ഞിരുന്നില്ല.

nadirsha_3

സംഭവത്തെക്കുറിച്ച് സാലി വിശദീകരിക്കുന്നതിങ്ങനെ

ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു. വാതില്‍ തുറന്ന പാടെ കറുത്ത പുക മുറിയിലേക്കും കടന്നു. കത്തിക്കരിഞ്ഞ മണം മൂക്കിലടിച്ചു. പുറത്തേക്കു കടക്കാന്‍ ഒരു മാര്‍ഗവുമില്ല. തുടര്‍ന്ന് വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ അഭയംതേടി.

nadirsha-774x405

താഴെയുള്ളവരോട് രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. പലരും താഴെനിന്നു സാന്ത്വനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മരണം മുഖാമുഖം കണ്ടു കുട്ടികളും നിലവിളിക്കാന്‍ തുടങ്ങി. പ്രതീക്ഷ അസ്തമിച്ച നിമിഷങ്ങള്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.

nadirsha-answers-during-interrogation-696x391

കുറച്ചു കഴിഞ്ഞപ്പോള്‍ അടഞ്ഞ വാതില്‍ തള്ളി തുറന്നു ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ സാലിയുടെയും കുട്ടികളുടെയും അടുത്തെത്തി. പേടിക്കരുതെന്നു പറഞ്ഞു , അയാളെ പിന്തുടരാന്‍ നിര്‍ദേശിച്ചു. ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്റെ സാഹസികമായ ഇടപെടലാണ് സാലിക്കും കുടുംബത്തിനും രണ്ടാം ജന്മം നല്‍കിയത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top