Interview

ഈ വിജയം പത്ത് വർഷത്തെ കാത്തിരിപ്പിന്റെ ഫലം – നാദിർഷ

Prev1 of 5Next

ഈ വിജയം പത്ത് വർഷത്തെ കാത്തിരിപ്പിന്റെ ഫലം

11219406_1674925599419048_8139689198273023399_n

നാദിർഷ, 25 വർഷമായി മലയാളി ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട്. മതി മറന്ന് മലയാളി ചിരിച്ച തമാശകളിൽ ഒരിടം എപ്പോഴും നാദിർഷയ്ക്കുമുണ്ടായിരുന്നു. മിമിക്രി അവതരിപ്പിച്ച് ഒപ്പമെത്തിയ കൂട്ടുകാരൊക്കെ സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോഴും നാദിർഷ മാറിനിന്നു, സിനിമ ഇറക്കുന്നില്ലേ എന്ന് ചോദിച്ചവരോട് മറുപടി പറഞ്ഞും പറയാതെയും. അമർ അക്ബർ അന്തോണി, എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ഇപ്പോൾ നാദിർഷ. തീയേറ്ററിൽ മുഴങ്ങുന്ന കൂട്ടച്ചിരികളും കയ്യടിയും നെഞ്ചോട് ഏറ്റുവാങ്ങുകയാണ് ഇദ്ദേഹം. തന്റെ സിനിമയെ കുറിച്ച് നാദിർഷ സംസാരിക്കുന്നു

എന്താ ആദ്യ സിനിമ ഇത്ര വൈകിയത്?
ഇതാണ് കറക്ട് സമയം. പത്ത് വർഷം മുമ്പ് പടം സംവിധാനം ചെയ്യൂ എന്ന് പറഞ്ഞ് എനിക്ക് അഡ്വാൻസ് കിട്ടിയതാണ്. പക്ഷേ, അന്ന് എനിക്ക് സിനിമയുമായി ഇത്രയും ബന്ധമുണ്ടായിരുന്നില്ല. അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നില്ല. ഞാൻ സംവിധാനം ചെയ്താൽ നന്നാകും എന്നൊരു തോന്നൽ എനിക്ക് വേണം. ആ ഒരു ആത്മവിശ്വാസം എനിക്ക് ഇപ്പോഴാണ് തോന്നിയത്. ആ സമയത്ത് ഞാൻ ചെയ്യുകയായിരുന്നുവെങ്കിൽ ഇത്രയും നന്നാകില്ലായിരുന്നു.
ഈ പത്തു വർഷവും സിനിമയ്ക്ക് വേണ്ട സബ്ജക്ട് അന്വേഷിച്ചു നടക്കുകയായിരുന്നു ഞാൻ. ആ സമയത്ത് കിട്ടിയ സബ്ജക്ടുകൾ കൊണ്ട് സിനിമ ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഫീൽഡിൽ നിന്ന് ഔട്ടായി വീട്ടിലിരിക്കേണ്ടി വന്നേനെ. ഞാൻ നല്ലൊരു പ്രേക്ഷകനാണ്. ഇത്ര വർഷമായിട്ടും സിനിമ ചെയ്തില്ലെന്ന് പറഞ്ഞ് ആരും എന്നെ തല്ലിക്കൊല്ലുകയോ ചീത്ത വിളിക്കുകയോ ഇല്ല. എന്നാൽ, സിനിമ ചെയ്യുന്ന സമയത്ത് നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. നിറയെ തമാശകളുള്ളതും അതേ സമയം നല്ലൊരു സന്ദേശവുമുള്ള സിനിമ. എല്ലാം ഒത്തു വന്നത് ഇപ്പോഴാണ്. ഇതുവരെ കേട്ട ഒരു കഥയിലും ഇതൊന്നുമുണ്ടായിരുന്നില്ല.

ഹാസ്യത്തിനാണോ സന്ദേശത്തിനാണോ പ്രാധാന്യം കൊടുത്തത്?
രണ്ടിനും ഒരുപോലെയായിരുന്നു പ്രാധാന്യം നൽകിയത്. ആളുകൾക്ക്, പ്രത്യേകിച്ച് സിനിമയിലുള്ളവർക്ക്  എന്നിലൊരു വിശ്വാസമുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖരായ എല്ലാ താരങ്ങളെയും വച്ച് സ്റ്റേജ് ഷോ ചെയ്യുന്ന ആളാണ് ഞാൻ. അപ്പോൾ നാദിർഷ നല്ലൊരു സിനിമ ചെയ്യുമെന്ന വിശ്വാസം അവർക്കുമുണ്ടാകും. സത്യത്തിൽ സിനിമ ചെയ്യാൻ എനിക്ക് പേടിയായിരുന്നു. പുതു തലമുറ സംവിധായകരിൽ പലർക്കും സംവിധാനം തമാശയാകും. പക്ഷേ, സിനിമ എന്റെ അവസാന പ്രയത്നമായിരുന്നു. എന്റെ ജീവിതത്തിൽ സംവിധാനം എന്ന ജോലി പിഴച്ചു പോയാൽ എന്നെ മറ്റൊരു പണിക്കും ആരും വിളിക്കില്ലായിരുന്നു. അങ്ങനെ വന്നാൽ എല്ലാത്തിൽ നിന്നും ഒറ്റയടിക്ക് ഔട്ടാവും. സംവിധാനം എന്നെ സംബന്ധിച്ച് വലിയ ബാധ്യതയായിരുന്നു.

 

സ്റ്റേജ് ഷോ, സിനിമ ഇതിൽ ഏതാണ് സംവിധാനം ചെയ്യാൻ വെല്ലുവിളി ഉയർത്തുന്നത്?

Prev1 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top