Interview

ഒരു വിചിത്രമായ ഡിമാൻഡ് വച്ചാണ് ആ സത്യൻ അന്തിക്കാട് ചിത്രത്തിൽ ഞാൻ അഭിനയിച്ചത്!!

Sponsored Links

muth

ഒരു വിചിത്രമായ ഡിമാൻഡ് വച്ചാണ് ആ സത്യൻ അന്തിക്കാട് ചിത്രത്തിൽ ഞാൻ അഭിനയിച്ചത്!!

10599668_10154836665015693_9050249596148392861_n

രസതന്ത്രത്തിലൂടെയാണ് മുത്തുമണി എന്ന അഭിനേത്രി മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സില്‍ കയറിക്കൂടുകയും ചെയ്തു.

13094314_10156821789735693_7969813714160975902_n

നിറയെ അവസരങ്ങള്‍ തേടിയെത്തുമ്പോഴും വലിയ ഇടവേളകള്‍ എടുത്താണ് മുത്തുമണി ഓരോ ചിത്രവും ചെയ്തിരുന്നത്. അഭിനയം പോലെ പഠനവും പാഷനായി കൊണ്ട് നടക്കുന്ന താന്‍ വിചിത്രമായ ഉപാധി മുന്നോട്ട് വച്ചാണ് രസതന്ത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്ന് വെളിപ്പെടുത്തുകയാണ് മുത്തുമണി

sathyan_anthikkad

മുത്തുമണി പറഞ്ഞതിങ്ങനെ “ഞാന്‍ നിയമമാണ് പഠിച്ചത്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍. എന്നെ രസതന്ത്രത്തിലേക്ക് സത്യന്‍ സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ വളരെ വിചിത്രമായൊരു അഭ്യര്‍ഥനയാണ് മുന്നോട്ട് വച്ചത്.

14333105_10157389487635693_4841739795802224525_n

ഞങ്ങളുടെ കോളേജില്‍ അറ്റന്‍ഡന്‍സ് ഒക്കെ വളരെ കര്‍ശനമാണ്. ക്ലാസ് കട്ട് ചെയ്യലൊന്നും അവിടെയില്ല. അതുകൊണ്ട് തന്നെ സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ഞാന്‍ ശനിയും ഞായറും മാത്രമേ അഭിനയിക്കാന്‍ വരുള്ളൂ എന്ന്..

rasathanthram

അപ്പോള്‍ സത്യന്‍ സാര്‍ പറഞ്ഞു സീനിയേഴ്‌സ് ആയിട്ടുള്ള കുറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട് എന്ന്. അപ്പോഴും ഞാന്‍ അത് തന്നെ പറഞ്ഞു സാര്‍ ശനിയും ഞായറും ആണേല്‍ നോക്കാമെന്ന്.

1653420_10154702143210693_5474556716614189975_n

സത്യന്‍ സാര്‍ വളരെ പോസറ്റിവ് ആയ വ്യക്തിയാണ്. സാര്‍ പറഞ്ഞു എന്നാല്‍ ആയിക്കോട്ടെ എന്ന്. പക്ഷെ എന്നെ തിരഞ്ഞെടുത്തോ എന്നൊന്നും പറഞ്ഞില്ല.

Rasathanthram-images-89c56b75-7bc3-4117-ab82-a6126c2a639

ഞാന്‍ അത് പോയി കാണും എന്നാണ് കരുതിയത്. പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അച്ഛന്റെ ഓഫീസിലേക്ക് കോള്‍ വരുന്നത് ശനിയും ഞായറും അവര്‍ക്ക് ഓക്കേ ആണെന്നും പറഞ്ഞ്.

Rasathanthram164858img

അങ്ങനെ സത്യം പറഞ്ഞാല്‍ ഒരു ദിവസം പോലും
ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാന്‍ രസതന്ത്രത്തില്‍ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യന്‍ സാറിനാണ്.

16106012_10158089779830693_5733892234826483327_n

സെറ്റിലൊക്കെ ചെല്ലുമ്പോള്‍ തമാശയായി സാര്‍ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ. രസതന്ത്രം ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് കോളേജില്‍ ആരും അറിഞ്ഞത് കൂടിയില്ല.

1422576_10154067324925693_4153952511847865440_n

ഞാന്‍ ശനിയും ഞായറും പോയി അഭിനയിച്ചു വരും പിന്നെ ഒരു ജനുവരി ഇരുപത്തിയാറും, അത്രയേ ഉണ്ടായിരുന്നുള്ളൂ.

sathyan-anthikkad

പിന്നീട് സിനിമയെ കുറച്ച് സീരിയസ് ആയി കാണാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ചിന്തിച്ചത് എന്ത് ഡിമാന്‍ഡാണ് ഞാന്‍ മുന്നോട്ട് വച്ചതെന്ന്.

സത്യന്‍ സാര്‍ എനിക്ക് ചെയ്തു തന്ന ഉപകാരത്തെക്കുറിച്ച് ആലോചിക്കുന്നത്.

16003194_10158064710395693_1991069518742457139_n

ഒരു ചാര്‍ട്ട് ഒക്കെ തയ്യാറാക്കി അഭിനേതാക്കളെ തിരഞ്ഞെടുത്ത് സിനിമ പൂര്‍ത്തിയാക്കുക എന്നത് ഒരു അങ്കമാണ്. അതിലേക്കാണ് ഞാന്‍ ഇങ്ങനത്തെ ഡിമാന്‍ഡ് ഒക്കെ കൊണ്ട് വന്നത്.

maxresdefault

ഇന്നത്തെ ചിന്താവിഷയവും ഏതാണ്ട് ഇതുപോലെ തന്നെ ചെയ്ത ചിത്രമാണ്. എറണാകുളത്താണ് ഷൂട്ട് നടക്കുന്നത്. ഞാന്‍ ഫൈനല്‍ ഇയര്‍ ആയിരുന്നു.

mohanlal

ചിലപ്പോള്‍ എനിക്ക് രണ്ടു മണിക്കൂറൊക്കെ അടുപ്പിച്ചു ബ്രേയ്ക്ക് കിട്ടിയാല്‍ ഞാന്‍ പ്രൊഡക്ഷനിലെ ചേട്ടനെ വിളിച്ചു പറയും എനിക്ക് അടുത്ത രണ്ടോ നാലോ മണിക്കൂറില്‍ ക്ലാസ് ഇല്ല എന്ന്. അങ്ങനെ പോയാണ് അഭിനയിച്ചു കൊണ്ടിരുന്നത്. പാട്ടിന്റെ ഷൂട്ടിന് വേണ്ടി മാത്രമാണ് മൂന്നു ദിവസം ക്ലാസ് കട്ട് ചെയ്തത്.

dulquersalmaan-1526556886

ജോമോന്റെ സുവിശേഷത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ എല്‍.എല്‍.എം ചെയ്തുകൊണ്ടിരിക്കുകയാണ്. അന്ന് സത്യന്‍ സാര്‍ ചോദിച്ചു ഞാന്‍ കണ്ട കാലം മുതല്‍ പഠിച്ചുകൊണ്ടിരിക്കാണ് ഇത് വരെ തീര്‍ന്നില്ലേയെന്ന്.

mukhesh-dulquer-salmaan-pranav-mohanlal-gokul-suresh-13-1476362522 (1)

ഇതിലെ ദുല്‍ഖറിന്റെ കഥാപാത്രത്തെ പോലെ എന്റെ പഠനം ഇതുവരെ തീര്‍ന്നിട്ടില്ലെന്ന് പറഞ്ഞു കളിയാക്കി ചിരിക്കുമായിരുന്നു. സിനിമയിലേക്ക് എന്ന് മുഴുവനായും ഇറങ്ങും എന്ന് എനിക്കിപ്പോള്‍ പറയാനാകില്ല. ഞാനിപ്പോള്‍ നിയമത്തില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണ് .

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top