Interview

ഫാത്തിമ കോളേജിൽ വായിനോക്കാൻ പോയ മുകേഷ് കാരണം ഇന്ന് എസ് എൻ കോളേജിൽ നിറയെ മരങ്ങൾ !!!!

Sponsored Links

mukeshhh

ഫാത്തിമ കോളേജിൽ വായിനോക്കാൻ പോയ മുകേഷ് കാരണം ഇന്ന് എസ് എൻ കോളേജിൽ നിറയെ മരങ്ങൾ !!!!

dc-Cover-f0bfjda8dj2ppno26nb6fuefk3-20170712021355.Medi

നടൻ മുകേഷ് പല വേദികളിലും നിരവധി തമാശകൾ കൊണ്ട് ആരാധകരെ കയ്യിലെടുക്കാറുണ്ട്. എന്നാൽ അത്തരം ചില തമാശകൾ മറ്റു പാലത്തിലേക്കും വഴി തെളിച്ച സംഭവങ്ങളുമുണ്ട്. അങ്ങനെ മുകേഷിന്റെ തമാശ പഠിച്ച എസ് എൻ കോളേജിൽ വലിയ മാറ്റമാണ് വരുത്തിയത്.

actor-mukesh.jpg.image.784.410

ഒരുകാലത്ത്, തണലേകാൻ പേരിന് ഒരു മരം പോലുമില്ലായിരുന്നു കൊല്ലം എസ്എൻ കോളജ് ക്യാംപസിൽ. ഇപ്പോൾ അവിടെ പടർന്നു പന്തലിച്ച് നിൽക്കുന്ന മരങ്ങളുടെ വളർച്ചയ്ക്കു കാരണം ഒരു തമാശയാണ്. ഇപ്പോൾ ആ മരങ്ങളുടെ തണലിലിരുന്ന് സൊറ പറയുന്ന കുട്ടികൾ ശരിക്കും എന്നോടു നന്ദി പറയണം. ഞാൻ അവിടെ പ്രീഡിഗ്രി പഠിക്കുന്ന കാലം. അന്ന് അതൊരു മെൻസ് കോളജായിരുന്നു. പിജി ക്ലാസ്സുകളിൽ മാത്രമായിരുന്നു പെൺകുട്ടികൾ ഉണ്ടായിരുന്നത്. ഒരു നോട്ടംകൊണ്ടുപോലും അവരുടെ അടുത്തേക്ക് ചെല്ലാൻ പറ്റില്ല. അവരെ ഒന്നു ട്യൂൺ ചെയ്യാൻ ശ്രമിച്ചാൽ പഠിച്ചുവച്ചതുപോലുള്ള മറുപടി ഉടൻ വരും; ‘അനിയൻ ഏതു ക്ലാസ്സിലാ പഠിക്കുന്നേ!’.

Actor_Mukesh3x2_0


അതുകൊണ്ടുതന്നെ അന്ന് എസ്എൻ കോളജിൽ പഠിച്ചിരുന്ന ആൺകുട്ടികൾക്ക് പ്രിയം ഫാത്തിമ കോളജിലെ ‘പച്ചപ്പിനോടായിരുന്നു’. തിളങ്ങുന്ന കുപ്പായമൊക്കെയിട്ട് മോഡേണായി പെൺകുട്ടികൾ കാറിൽ വന്നിറങ്ങുന്നതൊക്കെത്തന്നെ ഒരു കാഴ്ചയാണ്. ആ വസന്തം കാണാൻ ഞങ്ങൾ ഫാത്തിമയുടെ കവാടത്തിനരികിലെ മരങ്ങൾക്കു ചുവട്ടിൽ രാവിലെ മുതൽ കാത്തുനിൽക്കും. ഒരു ദിവസം ഞങ്ങളുടെ അധ്യാപകനായ കൊല്ലം ഗോപി എന്നെ അവിടെ കണ്ടു. നീ എന്റെ ക്ലാസ്സിലെ കുട്ടിയല്ലേ. ഇതെന്താ ഇവിടെ എന്ന് ചോദിച്ചു. അതേ എന്നുള്ള എന്റെ മറുപടിക്ക് സർ ഹാ! കഷ്ടം എന്നും പിറുപിറുത്തു. പെട്ടെന്നൊരു തോന്നലിനു ഞാൻ പറഞ്ഞു. സർ, ഒന്നും തോന്നരുത്. ഇവിടെ നല്ല തണലായതുകൊണ്ട് കയറി നിന്നതാണ്. ആ തമാശ പക്ഷേ, ഗോപിസാറിന് അത്ര രസിച്ചില്ല. അദ്ദേഹം പ്രിൻസിപ്പലിനോടു പരാതി പറഞ്ഞു. വിശദീകരണം തേടി പ്രിൻസിപ്പലായിരുന്ന ശ്രീനിവാസൻ സർ എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ വീണ്ടും പറഞ്ഞു. ‘സത്യത്തിൽ ഫാത്തിമയിൽ നല്ല തണലാണ്, സർ.’

sn-college-kollam-ho-kollam-colleges-5y7hirp

അതൊരു വഴിത്തിരിവായി. ശ്രീനിവാസൻ സർ പിന്നീട് ഒരു തീരുമാനമെടുത്തു. എസ്എൻ കോളജിലും നിറയെ മരങ്ങൾ വേണം. അതിനുശേഷം സർ പറയുമായിരുന്നു. ഇവിടെ മരങ്ങൾ ഇല്ലാത്തതുകൊണ്ട് ചില പിള്ളേർ തണലുതേടി മറ്റു കോളജുകളിലേക്ക് ചായുന്നുണ്ട്.

Mukesh_13796

പിന്നീട്, നടനൊക്കെയായി കഴിഞ്ഞ് തിരികെ കോളജിൽ എത്തിയപ്പോൾ ആ മരങ്ങൾ ചൂണ്ടി ഞാൻ ആ വിദ്യാർഥികളോടു പറഞ്ഞു. ‘ഇന്ന് നിങ്ങൾക്കു മുകളിലായി വിരിഞ്ഞുനിൽക്കുന്ന ആ മരങ്ങൾക്കു പിന്നിൽ ഞാനുണ്ട്.’

image

mukesh about memories of college days

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top