News

ആ വിവാദ ഫോട്ടോ ഹേമ മാലിനി പിൻവലിച്ചു

Sponsored Links

hema-malini_650x400_61464945638

ഉത്തർപ്രദേശിലെ മഥുരാ നഗരം കത്തിയമരുമ്പോൾ സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സഥലം എം പി കൂടിയായ ഹേമമാലിനിയുടെ നടപടി വിവാദമായി. രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം 22 പേരാണ്‌ മഥുരയിലെ സംഘർഷത്തിലും തുടർന്നുണ്ടായ വെടിവയ്പ്പിലും കൊല്ലപ്പെട്ടത്. പോസ്റ്റിനെതിരെ വൻ വിമർശനമുയർന്നതിനെ തുടർന്ന് താരം ഫോട്ടോകൾ പിൻവലിച്ചു. മുംബൈയ്ക്ക് സമീപം മധ് ദ്വീപിലെ ചിത്രീകരണത്തിന്റെ ഫോട്ടോകളായിരുന്നു പോസ്റ്റ് ചെയ്തത്.


താരം അൽപ്പം മുമ്പ് മാത്രമാണ്‌ മഥുര സംഘർഷത്തെ കുറിച്ച് കേട്ടതെന്നായിരുന്നു വിശദീകരണം. തുടർന്ന് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഹേമമാലിനി ഉടൻ തന്നെ മഥുര സന്ദർശിക്കും.

കഴിഞ്ഞ വർഷം താരത്തിന്റെ കാറിടിച്ച്‌ ഒരു കുട്ടി മരിക്കാനിടയായ സംഭവത്തിലും രൂക്ഷ വിമർശനമാണ്‌ ഹേമമാലിനി നേരിട്ടത്‌. ഹേമമാലിനി സഞ്ചരിച്ചിരുന്ന വാഹനം അമിത വേഗത്തിലായിരുന്നെന്നും അവരുടെ ഡ്രൈവറുടെ ഭാഗത്താണ്‌ തെറ്റെന്ന് പോലിസ്‌ പറഞ്ഞെങ്കിലും മരിച്ച കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തുകയായിരുന്നു ഹേമമാലിനി ചെയ്തത്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top