Articles

സരോജ്‌ കുമാർ സംവിധായകൻ സജിൻ രാഘവൻ മോഹൻലാലിനെ കണ്ടപ്പോൾ സംഭവിച്ചത്?

Sponsored Links

sajin-raghavan

2012 ൽ പുറത്തിറങ്ങിയ  പത്മശ്രീ ഭരത്‌ ഡോ.സരോജ്‌ കുമാർ റിലീസായപ്പോൾ കൂടെ വിവാദങ്ങളുടെ പെരുമഴയുമുണ്ടായി. ചലച്ചിത്രതാരം മോഹൻലാലിനെ കളിയാക്കിക്കൊണ്ട്‌ പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയാണ് സിനിമക്കു ലഭിച്ചത്‌. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ച്‌ ആ ചിത്രം ഒരു നഷ്ടമേ ആയിരുന്നില്ല. അടിതെറ്റിയത്‌ സംവിധായകനു മാത്രം.

സിനിമ റിലീസായിക്കഴിഞ്ഞ്‌ സംവിധായകൻ സജിൻ രാഘവൻ മോഹൻലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ ലാൽ ഫോൺ അറ്റൻഡ്‌ ചെയ്തില്ല. പിന്നീടൊരിക്കൽ സജിൻ ഒരു ലൊക്കേഷനിൽ പോയി നേരിട്ട്‌ കണ്ടു. വിളിച്ചിരുന്നു എന്ന കാര്യം ലാലിനോട്‌ സൂചിപ്പിച്ചു.  മിസ്കാൾസ്‌ കണ്ടിരുന്നു. നമ്മൾ സുഹൃത്തുക്കളുടെയും  ബന്ധുക്കളുടെയും ഫോൺ കാൾസല്ലേ എടുക്കു സജീ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നെന്ന് സജി പറയുന്നു.

മോഹൻലാലിനെ പരിഹസിക്കാൻ ഉദ്ദേശിച്ച്‌ ചെയ്തതല്ല ഡോ.സരോജ്‌ കുമാർ എന്നാണ് സജിൻ  പറയുന്നത്‌.  ഉദയനാണ് താരത്തിൽ സൂപ്പർ താരങ്ങളെ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്‌. പ്രേക്ഷകരും താരങ്ങളും ആ സിനിമയെ സ്വീകരിച്ച പോലെ ഡോ.സരോജ്‌ കുമാറിനേയും സ്വീകരിക്കുമെന്ന് സംവിധായകൻ കരുതുകയായിരുന്നുവത്രേ!

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top