News

മോഹൻലാൽ – സൂര്യ ചിത്രവും ലണ്ടനിൽ തന്നെ – നായിക സയേഷ .

Sponsored Links

mohanlaa

മോഹൻലാൽ – സൂര്യ ചിത്രവും ലണ്ടനിൽ തന്നെ – നായിക സയേഷ .

34505724_1741292185926470_4175084966243205120_n

സൂര്യ-മോഹന്‍ലാല്‍ തമിഴ് ചിത്രം ജൂണ്‍ 23ന് ലണ്ടനില്‍ ആരംഭിക്കും. കെ.വി.ആനന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക്‌ താരം അല്ലു സിരീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സായേഷയാണ് നായിക.

4195668a7296e8d58579dd213b5e430d--surya-actor-cinema-movies

ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്‌ മോഹന്‍ലാല്‍. ചിത്രം ജൂണ്‍ ആദ്യ വാരം ലണ്ടനില്‍ ചിത്രീകരണമാരംഭിച്ചു. ‘ആര്‍ഐപി’ എന്ന വര്‍ക്കിങ് ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായിക. നിരഞ്ജ് മണിയന്‍ പിള്ള രാജു, സുരേഷ് കൃഷ്ണ, സുബി, അരുണ്‍ നാരയണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അഭിനേതാക്കളുടെ നിരയാണ് ഇപ്പോള്‍ ലണ്ടന്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്. ഇതിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ കെ.വി.ആനന്ദ്‌ ചിത്രത്തില്‍ ചേരുക.

Sayesha-Saigal-1

‘അയന്‍’, ‘കോ’, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെ.വി.ആനന്ദിന്‍റെ പുതിയ ചിത്രം സൂര്യയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്തോളം രാജ്യങ്ങളിലായാണ് ഇതിന്‍റെ ചിത്രീകരണം നടക്കുക. ഇംഗ്ലണ്ട് കൂടാതെ ന്യൂയോര്‍ക്ക്‌, ബ്രസീല്‍, ഇന്ത്യയില്‍ ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങള്‍ ലൊക്കേഷനാകും എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ അവസാനത്തോടെ ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴിലെ വലിയ ബാനറുകളില്‍ ഒന്നായ ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

Surya_At_Amma_Mazhavillu_Film_Awards_With_Mohanlal_Images

ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നാല് ഗാനങ്ങള്‍ ചിത്രത്തിനായി അദ്ദേഹം കംപോസ് ചെയ്തു കഴിഞ്ഞതായും വിവരമുണ്ട്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സായേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സായേഷാ ഇപ്പോള്‍ വിജയ്‌ സേതുപതിയുടെ ‘ജുംഗ’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്. ഗവേമിക് യു ആരിയാണ് ‘സൂര്യ 37’ന്‍റെ ക്യാമറ, കലാസംവിധാനം കിരണ്‍. ‘സൂര്യ 37’ മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

Mohanlal_Viswanathan_Nair_BNC

mohanlal -suriya movie shooting in london

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top