News

മോഹൻലാലിൻറെ പ്രിയ സംവിധായകന്റെ സിനിമയിൽ വീണ്ടും അധോലോകനായകനാകാൻ മോഹൻലാൽ !

Sponsored Links

Mohanlal-05

രാജാവിന്‍റെമകനിലെ ‘വിൻസെന്റ് ഗോമസ്’ ഇരുപതാം നൂറ്റാണ്ടിലെ ‘സാഗര്‍ ഏലിയാസ് ജാക്കി’ ആര്യനിലെ ‘ദേവ നാരായാണന്‍’ ഇന്ദ്രജാലത്തിലെ ‘കണ്ണന്‍ നായര്‍’ അഭിമന്യുവിലെ ‘ഹരിയണ്ണ’ മോഹന്‍ലാലിന്‍റെ കരിയറിലെ അധോലോക സിനിമകളുടെ ലിസ്റ്റ് പരിശോദിച്ചാല്‍ മുകളില്‍ പറഞ്ഞ 4 അധോലോക നായകന്മാരും 4 ഭാവത്തില്‍ ഹീറോയിസം കാണിച്ചുകൊണ്ട് പ്രേക്ഷകരുടെ കൈയടി നേടിയവരാണ്.
malayalam-full-movie-abhimanyu-f
എന്നാല്‍ , മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിനു വലിയ കളങ്കം ചാര്‍ത്തിയ 2 അധോലോകനായകന്മാരാണ്
പ്രിന്‍സിലെ ജീവയും പ്രജയിലെ സക്കീര്‍ അലി ഹുസൈനും.പ്രിന്‍സ് സംവിധാനം ചെയ്തത് അന്നത്തെ സൂപ്പര്‍ ഹിറ്റ്‌ തമിഴ് സംവിധായകന്‍ സുരേഷ് കൃഷ്ണയും …
Praja

Art-350 (4)
പ്രജയുടെ പിന്നില്‍ മലയാളസിനിമയുടെ തീ പൊരി കോമ്പോ ജോഷിയും രണ്‍ജിപണിക്കരുമായിരുന്നു . എന്നാല്‍ ,2 ചിത്രങ്ങളും ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായതോടൊപ്പം മോഹന്‍ ലാലിന്‍റെ കരിയറിന് വലിയ പരിക്കും സമ്മാനിച്ചിരുന്നു .വീണ്ടും ,മോഹന്‍ലാല്‍ അധോലനായകനാവുന്നു എന്നാണ് കേള്‍ക്കുന്നത്. ഷാജികൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ അധോലോകനായകനാവുന്നത് . ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത് രണ്‍ജി പണിക്കരും.
mohanlal-shaji-kailas-renji-panicker-01-1454330089
ഷാജികൈലാസിന് ഒരു റീ എന്ട്രി കൊടുക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്. ഷാജി കൈലാസിന്‍റെ ഉറ്റസുഹൃത്തായ രണ്‍ജിപണിക്കരുടെയും ലക്‌ഷ്യം അതുതന്നെ. എന്നാല്‍ , പ്രേക്ഷകര്‍ നിരാകരിച്ച പ്രജയിലെ സാക്കിര്‍ അലി ഹുസൈന്‍റെ രചയിതാവായ രണ്‍ജിപണിക്കരും പരാജയ ചിത്രങ്ങളുടെ ഘോഷയാത്ര നടത്തിയ ഷാജി കൈലാസും ചേര്‍ന്ന് ഒരിക്കല്‍ കൂടി മോഹന്‍ലാലിന് വേണ്ടി ഒരു അധോലോകനായകനെ സൃഷ്ട്ടിക്കുമ്പോള്‍ മലയാള സിനിമയുടെ വ്യാവസായിക ലോകം വലിയ പ്രതീക്ഷയിലല്ല എന്നാണ് കേള്‍ക്കുന്നത്.
1971-beyond-borders-mohanlal-photos-2
പഴയ ചട്ടകൂടിലുള്ള അധോലോക ചിത്രങ്ങളുടെ കാലം കഴിഞ്ഞെന്നാണ് ഷാജികൈലാസ് -മോഹന്‍ലാല്‍ -രണ്‍ജി പണിക്കര്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം കേട്ട് പലരും പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെ വീണ്ടും അധോലോക നായകനാക്കുമ്പോള്‍ ഷാജി കൈലാസിനും രണ്‍ജിപണിക്കര്‍ക്കും വെല്ലുവിയേറെയാണ് ..

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top