Articles

സത്യൻ അന്തിക്കാടിനെ വിറപ്പിച്ച മോഹൻലാലിൻറെ ജബ്ബാർ കുറ്റിപ്പുറം

Sponsored Links

jbr

‘ സാറേ എന്‍റെ പേര് ജബ്ബാര്‍ കുറ്റിപ്പുറം .ഞാന്‍ സാറിനെ കാണാന്‍ തൃശൂര്‍ക്ക് വന്നതാണ് . ബസ് സ്റ്റാഡില്‍ വെച്ചു കുറെ പേര്‍ എന്നെ ഓരോന്നും പറഞ്ഞുകൊണ്ട് ചോദ്യം ചെയ്തു. സാറിന്‍റെ ഫോണ്‍ നമ്പര്‍ കൊടുത്തു വിളിച്ചുനോക്കാന്‍ പറഞ്ഞപ്പോള്‍ അവരെന്നെ തല്ലി . അവര്‍ പോലീസിനെ വിളിക്കുമെന്നാണ് പറയുന്നത്. ഇത്രയും , കേട്ടപ്പോഴേക്കും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ അടി വയറ്റില്‍ തീ കത്തി . ഫോണ്‍ കട്ട് ചെയ്തു ക്ലോക്കിലേക്ക് നോക്കി. സമയം രാത്രി പത്തരകഴിഞ്ഞിരിക്കുന്നു . എന്നിട്ട് , ഭാര്യയോടായി പറഞ്ഞു ആരാണ് ജബ്ബാര്‍ കുറ്റിപ്പുറം ?

ഞാനറിയില്ല . ചിലപ്പോള്‍ ഏതെങ്കിലും വിരുതന്‍ പെണ്ണുങ്ങളെ ശല്യപ്പെടുത്തുകയോ പോക്കറ്റടിക്കുകയോ ചെയ്ത് ആളുകൂടിയപ്പോള്‍ രക്ഷപ്പെടാന്‍ എന്‍റെ പേര് പറഞ്ഞതായിരിക്കും. എന്തായാലും അടികിട്ടിയ വേദന അയാളുടെ സംസാരത്തിലുണ്ട് . അപ്പോഴേക്കും, ഫോണ്‍ വീണ്ടും റിംഗ് ചെയ്തു തുടങ്ങി. നാട്ടുകാരുടെ തല്ല് കൊണ്ട് നില്‍ക്കുന്ന ഒരു വയ്യാവേലിയെടുത്ത് ഈ പാതിരാരാത്രിക്ക് എനിക്ക് ചുമക്കാന്‍ വയ്യ . അതുകൊണ്ട് ഫോണ്‍ കിടന്നു അടിക്കട്ടെ . അപ്പോ , ഭാര്യ പറഞ്ഞു . മക്കള്‍ സെകന്റ് ഷോ കാണാന്‍ പോയിട്ടുണ്ട് ഇനി വിളിക്കുന്നത് അവരെങ്ങാനുമാണെങ്കില്‍ . അത് കേട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ചു സത്യന്‍ ഫോണ്‍ ചെവിയില്‍ വെച്ചതും ” പൊന്നു സാറേ ഫോണ്‍ കട്ട് ചെയ്യരുത് . അയ്യോ , ഇവരെന്നെ തല്ലി കൊല്ലുമേ…”
ബാക്കി കേള്‍ക്കാന്‍ സത്യന്‍ നിന്നില്ല .ഇനി ദേവേന്ദ്രന്‍റെ അപ്പന്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന് ഉറപ്പിച്ചു ഉറങ്ങാന്‍ കിടന്നു .
ഈ , ജബ്ബാര്‍ കുറ്റിപ്പുറം കാരണം പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വരുമോ ? ഇനി പോലീസുകാരെയും നാട്ടുകാരെയും കൂട്ടി അയാള്‍ ഇങ്ങോട്ട് വരുമോ ? ഉറക്കം കെടുത്തുന്ന ചോദ്യങ്ങളുമായി സത്യന്‍ നേരം വെളുപ്പിച്ചു . അതിരാവിലെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു . മറുതലക്കല്‍ മോഹന്‍ലാലാണ് .കൂടെ പ്രിയദര്‍ശനും ശ്രീനിവാസനുമുണ്ട് . സംസാരത്തിനിടക്ക് മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു . ആരാണ് ഈ ജബ്ബാര്‍ കുറ്റിപ്പുറം . സത്യന്‍ ഞെട്ടി . തൃശൂര്‍ സ്റ്റാഡില്‍ നാട്ടുകാരുടെ അടിയേറ്റ് ചോരയൊലിച്ചു നില്‍ക്കുന്ന ജബ്ബാറിനെ മദ്രാസിലുള്ള മോഹന്‍ലാല്‍ എങ്ങനെ കണ്ടു ? അപ്പോഴേക്കും , മറുതലക്കല്‍ നിന്നും മോഹന്‍ലാലും പ്രിയനും ശ്രീനിയും കൂടി പൊട്ടിച്ചിരിക്കുന്നത് സത്യന്‍അന്തിക്കാടിന് കേള്‍ക്കാമായിരുന്നു . മോഹന്‍ലാല്‍ ശ്രീനിവാസനോടും പ്രിയനോടും ‘ബെറ്റ് ‘ വെച്ചുകൊണ്ടായിരുന്നു കുറ്റിപ്പുറം ജബ്ബാറായി സത്യന്‍ അന്തികാടിന്റെ മുട്ടിടിപ്പിച്ചത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top