News

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാള്‍: അണിയറയില്‍ ഒരുങ്ങുന്നത് ഗംഭീര സര്‍പ്രൈസ്!!

Sponsored Links

33035767_10156306670254210_6435171365275303936_n

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാള്‍: അണിയറയില്‍ ഒരുങ്ങുന്നത് ഗംഭീര സര്‍പ്രൈസ്!!

Mohanlal_solo

ഇന്ന് മലയാളത്തിന്റെ അഭിനയ വിസ്മയത്തിനു പിറന്നാളാണ്. മോഹൻലാൽ എന്ന മലയാളികളുടെ സ്വകാര്യ അഭിമാനം പിറന്നാളാഘോഷികുമ്പോൾ സിനിമ റിലീസുകള്‍ക്കുളളതിനേക്കാള്‍ വന്‍ ആഘോഷമാണ് ആരാധകര്‍ ഒരുക്കുന്നത്.

mohanlal_tl

പതിവു പോലെ ഗംഭീര ആഘോഷങ്ങള്‍ ഒരുങ്ങുമ്പോഴും ഇത്തവണ അതിലും വലിയൊരു കാത്തിരിപ്പിലാണ് ആരാധകരും സിനിമാ ലോകവും. 58-ാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മോഹന്‍ലാല്‍ വലിയൊരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

11-1484105124-sibi-malayil-about-mohanlal-01

ഒന്നിന് പുറകെ ഒന്നായി വമ്പന്‍ പ്രോജക്ടുകളും പുത്തന്‍ വാര്‍ത്തകളുമായി മോഹന്‍ലാലിനെ സംബന്ധിക്കുന്നതെന്തും ചര്‍ച്ചാവിഷയമാണ്. എട്ടു മാസത്തോളമായി ലാലേട്ടന്റെ ഒരു ചിത്രം തീയറ്ററുകളിലെത്തിയിട്ട്. എന്നാല്‍ ഇതിനിടയില്‍ തന്നെ നീരാളിയുടെ വിശേഷങ്ങളും, ഒടിയന്‍ ടീസറും, ലൂസിഫര്‍ ടൈറ്റിലുമൊക്കെയായി താരം സജീവമാണ്.

mohanlal-elepptt

എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു പ്രഖ്യാപനമുണ്ടാകുമെന്നാണ് ചലച്ചിതലോകത്തെ സംസാരവിഷയം. ഒന്നുകില്‍ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന നീരാളിയുടെ ട്രെയിലര്‍, പ്രഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ വിശദാംശങ്ങള്‍, ഒടിയന്റെ ട്രെയിലര്‍ അല്ലെങ്കില്‍ 1000 കോടിയുടെ രണ്ടാമൂഴം സംബന്ധിച്ച വലിയൊരു പ്രഖ്യാപനം.

Mohanlal-as-Ithikkara-Pakki

ഇതില്‍ ഏതെങ്കിലുമൊരു ചിത്രത്തിനെ സംബന്ധിച്ചുള്ള വലിയൊരു വാര്‍ത്തയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒടിയന്റെ ട്രെയിലര്‍ അല്ലെങ്കില്‍ രണ്ടാമൂഴത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വക ബിഗ് സര്‍െ്രെപസ്.

Mohanlal-again-as-Dr.Sunny_

ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി പ്രഖ്യാപനം, താരനിര എന്നിങ്ങനെയുള്ള കാര്യങ്ങളാകും പുറത്ത് വരിക എന്നും അണിയറസംസാരമുണ്ട്.

mohanlal new telugu movie with kortala siva

ഇതിനിടയില്‍ രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാലും സംഘവും ലണ്ടനിലാണ്. ഈ ചിത്രത്തിന്റെ വിവരങ്ങളാണോ ഇനി പുറത്ത് വിടുകയെന്നും സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നു.

1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ആ ചിത്രം റിലീസായില്ല. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ കുതിപ്പ് 40 വര്‍ഷം പിന്നിടുമ്പോഴും ചരിത്ര വിജയങ്ങളുമായി തുടരുകയാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top