News

മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകും!!

Sponsored Links

sdfn

മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകും!!

34648786_1817856631638624_5756935302694305792_n

മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകും. ഇൗ മാസം 24–ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും.

34603353_1818432268247727_3777559779921100800_n

പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

amma1

ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം.

amma-meeting.jpg.image.784.410

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായാണ് ഇൗ മാസം അമ്മ ജനറൽ ബോഡി വിളിച്ചിരിക്കുന്നത്.

Capture

ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുന്നതെന്നാണ് സൂചന.

Mohanlal-and-Mammootty-are-after--Kunjali-Marakkar4501

എന്നാൽ മറ്റൊരാൾ ഇതേ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ താൻ പിന്മാറുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുന്ന ഇടവേള ബാബുവിന്റെയും നിലപാട് ഇതു തന്നെയാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top