Interview

ഒന്നിച്ച് കൂടെ അഭിനയിച്ച നടന്‍മാരില്‍ ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെ – മിയ , അതിനു ചില കാരണങ്ങളുണ്ട്

Sponsored Links

Miya Actress

ഒന്നിച്ച് കൂടെ അഭിനയിച്ച നടന്‍മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെയാണെന്ന് നടി മിയ.
അനാര്‍ക്കലി, പാവാട എന്നീ സിനിമകളിലാണ് പൃഥ്വിക്കൊപ്പം മിയ അഭിനയിച്ചത്. അദ്ദേഹം ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച പൃഥ്വിരാജ് സിനിമയുടെ വിജയത്തിനായി കൂടുതൽ ശ്രദ്ധിക്കാറുണ്ട്. കൂടെ അഭിനയിക്കുന്നവരെ പൃഥ്വിരാജ് ഒരുപാടു സഹായിക്കാറുണ്ടെന്ന് മിയ പറയുന്നു.

സിനിമയുടെ മൊത്തം ഔട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്നൊരു നടനാണ് പൃഥ്വിയെന്നും മിയ കൂട്ടിച്ചേര്‍ത്തു.

അനാര്‍ക്കലിയുടെ ചിത്രീകരണത്തിനിടയില്‍ ഒരു രംഗത്ത് ഞാന്‍ താഴേക്ക് നോക്കിയാണ് ഡയലോഗ് പറഞ്ഞത്. എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുപോലെ തന്നെ സിനിമയുടെ ഡബ്ബിങ്ങിനിടയില്‍ ഒരു വാക്ക് ഞാന്‍ തെറ്റായിട്ടാണ് ഉച്ചരിച്ചത്. പൃഥ്വിരാജിന്റെ രംഗം അല്ലാഞ്ഞിട്ടും അദ്ദേഹം അത് തിരുത്തിയാല്‍ കുറച്ചുകൂടി നന്നാകുമെന്ന് പറഞ്ഞു.

സിനിമയുടെ മൊത്തം ഔട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്നൊരു നടനാണ് പൃഥ്വിയെന്നും, ഇങ്ങനെയുള്ള നടന്‍മാര്‍ വളരെ കുറവാണെന്നും മിയ പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിയ പ്രിത്വിരാജിനെ കുറിച്ച് പറഞ്ഞത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top